മകള്‍ എന്റെ ഗുരു: കമലഹാസന്‍

By Staff

ദശാവതാരം പോലൊരു ചിത്രത്തില്‍ നായകനാകുന്ന ഒരു നടന്‍ എത്രത്തോളം കഠിനാദ്ധ്വാനം ചെയ്യേണ്ടിവരുമെന്നത്‌ ചിത്രം കാണുകയും ചിത്രത്തെക്കുറിച്ച്‌ അറിയുകയും ചെയ്യുന്നവര്‍ക്ക്‌ മനസ്സിലാക്കാന്‍ പ്രയാസമുള്ള കാര്യമല്ല. നടന്‍ കമലഹാസനാണെങ്കില്‍ കഥാപാത്രങ്ങളുടെ പൂര്‍ണ്ണതയ്‌ക്കുവേണ്ടി എന്ത്‌ സാഹസം ചെയ്യാനും തയ്യാറുമാണ്‌.

ചിത്രത്തിലെ പത്തുകഥാപാത്രങ്ങള്‍ക്കായി കമല്‍ നടത്തിയ പ്രയത്‌നത്തെ ചിത്രത്തിന്റെ സംവിധായകന്‍ കെ.എസ്‌ രവികുമാര്‍ പ്രശംസിക്കുകയും ചെയ്‌തിരുന്നു. പത്തുകഥാപാത്രങ്ങള്‍ക്ക്‌ പൂര്‍ണ്ണതനല്‍കാനായി പത്തുവ്യക്തികളാണത്രേ കമലിനെ സഹായിച്ചത്‌. ഇതില്‍ അമേരക്കന്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷിന്റെ വേഷം കമലിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞതായിരുന്നു.

അമേരിക്കന്‍ രീതിയിലുള്ള ഇംഗ്ലീഷ്‌ തന്നെയായിരുന്നു ഈ വേഷത്തിന്‌ മുഖ്യ പ്രശ്‌നം. മൂത്തമകളായ ശ്രുതിയുടെ സഹായത്തോടെയാണത്രേ കമല്‍ ഈ കഥാപാത്രത്തെ പൂര്‍ണ്ണതയിലെത്തിച്ചത്‌.

മുമ്പ്‌ കുറച്ചുകാലം ലോസ്‌ആഞ്ചലസില്‍ താമസിച്ചിരുന്ന ശ്രുതി അമേരിക്കന്‍ ഇംഗ്ലീഷ്‌ ഉപയോഗിക്കാന്‍ പരിശീലിച്ചിരുന്നു. ഇത്‌ അച്ഛന്‌ പറഞ്ഞുകൊടുത്തു. വാക്കുകളുടെ ഉച്ഛാരണം തുടങ്ങിയ കാര്യങ്ങളില്‍ ശ്രുതിയാണ്‌ അച്ഛന്‌ ഗുരുവായത്‌.

ഞാന്‍ ഇക്കാര്യത്തില്‍ അവളെ വിശ്വസിച്ചു അവളാണെങ്കില്‍ ഏറ്റെടുത്ത ജോലി മനോഹരമാക്കുകയും ചെയ്‌തു- ശ്രുതിയുടെ സഹായത്തെക്കുറിച്ച്‌ കമല്‍ പറയുന്നതിങ്ങനെ.

ചലച്ചിത്രലോകത്ത്‌ അരങ്ങേറ്റം കുറിക്കുന്നതിന്‌ മുമ്പേതന്നെ ശ്രുതി പ്രശസ്‌തിയിലെത്തിക്കഴിഞ്ഞു. എന്തായാലും ശ്രുതിയുടെ അരങ്ങേറ്റം അധികം വൈകില്ലെന്നാണ്‌ സൂചന. ഒരു ഹിന്ദി ചിത്രത്തില്‍ അഭിനയിക്കുന്നതിനായി ഈ താരപുത്രി കരാറില്‍ ഒപ്പുവച്ചുകഴിഞ്ഞു.

ലക്ക്‌ എന്ന്‌ പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സഞ്‌ജയ്‌ ദത്ത്‌, മിഥുന്‍ചക്രവര്‍ത്തി, ഇമ്രാന്‍ ഖാന്‍, രതി അഗ്നിഹോത്രി തുടങ്ങിയ പ്രമുഖര്‍ അഭിനയിക്കുന്നുണ്ട്‌. സോഹം ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം വൈകാതെ ദക്ഷിണാഫ്രിക്കയില്‍ ആരംഭിക്കുമത്രേ.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X