ജ്യോതിക വീണ്ടും വെള്ളിത്തിരയിലേക്ക്

തങ്ങള്‍ക്കിണങ്ങുന്ന നല്ലതിരക്കഥ കിട്ടിയാല്‍ ഇരുവരും ഒരുമിച്ചൊരു സിനിമയില്‍ അഭിനയിക്കാനാണ് തീരുമാനം. ചില സംവിധായകര്‍ ഇവരെ ഇതിനായി സമീപിച്ചുവെന്നും സൂചനകളുണ്ട്. ഇതോടെ കാജലിനെയും ഐശ്വര്യയെയും പോലെ ആദ്യം വീട്ടമ്മയായിരിക്കാനാണ് താല്‍പര്യമെന്നറിയിക്കുകയും പിന്നീട് അത് മാറ്റുകയുമാണ് ജ്യോതികയും.
നെസ്‌കഫേയുടെ പരസ്യത്തിന് വേണ്ടി 16 കിലോ ജ്യോതിക കുറച്ചതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2009ല്‍ ജയറാം നായകനായ സീതാകല്യാണമാണ് ജ്യോതികയുടെ അവസാനമായി പുറത്തുവന്ന ചിത്രം. 2007ല്‍ റിലീസ് ചെയ്ത മണികണ്ഠയാണ് ജ്യോതികയുടെ അവസാന തമിഴ് ചിത്രം.


Click it and Unblock the Notifications