ദശാവതാരവും കുചേലനും കലൈഞ്‌ജറിനു സ്വന്തം
തമിഴകത്തെ ചാനല്‍ പോരാട്ടത്തില്‍ കേന്ദ്ര മന്ത്രി മാരന്റെ സണ്‍ ടിവി കലൈഞ്‌ജര്‍ ടിവിയ്‌ക്കു മുന്നില്‍ ഒരിയ്‌ക്കല്‍ കൂടി പരാജയം രുചിച്ചു.
പണം വാരിയെറിഞ്ഞ് കമലഹാസന്റെ ദശാവതാരം സ്വന്തമാക്കിയതിനു പിന്നാലെ രജനിയുടെ കുചേലനും കൈപ്പിടിയിലൊതുക്കിയാണ് കലൈഞ്‌ജര്‍ ടിവി സണ്ണിനു മേല്‍ വിജയം നേടിയിരിക്കുന്നത്.
അഞ്ചു കോടി മുടക്കിയാണ് കരുണാനിധി കുടുംബത്തിന്റെ കലൈഞ്‌ജര്‍ ടിവി ദശാവതാരത്തിന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയിരുന്നത്. ദശാവതാരത്തിനു മുമ്പ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ തമിഴിലെ വമ്പന്‍ ചിത്രങ്ങളായ ശിവാജി, ബില്ല, കുരുവി തുടങ്ങിയവയും സണ്ണിന് നഷ്ടമായിരുന്നു.
എത്ര കാശു മുടക്കേണ്ടി വന്നാലും വമ്പന്‍ ചിത്രങ്ങള്‍ സ്വന്തമാക്കുന്നതിലൂടെ തങ്ങള്‍ ഒരു മികച്ച സിനിമാ ലൈബ്രറി ഉണ്ടാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം കലൈഞ്‌ജര്‍ ടിവിയുടെ വക്താവ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷവും സമാനമായ രീതിയില്‍ സണ്‍ ടിവിയും കലൈഞ്‌ജര് ടിവിയും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. രജനിയുടെ ശിവജിയുടെ ഉപഗ്രഹ പ്രക്ഷേപണവകാശം സ്വന്തമാക്കാന്‍ ഇരുകൂട്ടരം നടത്തിയ ലേലം വിളിയുടെ അവസാനം കലൈഞ്‌ജര്‍ സണ്‍ ടിവിയ്‌ക്കു മുകളില്‍ വിജയം നേടിയിരുന്നു.
മൂന്ന് വര്‍ഷം മുമ്പ് ദക്ഷിണേന്ത്യയില്‍ തന്നെ ഈ രംഗത്ത് വെല്ലുവിളിയൊന്നുമില്ലാതിരുന്ന സണ്‍ ടിവി ഇപ്പോള്‍ സ്വന്തം തട്ടകത്തില്‍ത്തന്നെ തന്നെ ഭീഷണി നേരിടുകയാണ്. കരുണാനിധിയുമായി മാരന്‍ കുടുംബം തെറ്റിയതായിരുന്ന കലൈഞ്‌ജര്‍ ടിവിയുടെ പിറവിയ്‌ക്കു പിന്നിലുള്ള കാരണം.
എന്തായാലും സിനിമകള്‍ സ്വന്തമാക്കാനുള്ള ചാനല്‍ പോരാട്ടം മൂലം കോളടിച്ചത് തമിഴകത്തെ സിനിമാ നിര്‍മ്മാതാക്കള്‍ക്കാണ് .
സിനിമ പുറത്തിറങ്ങുന്നതിനു മുമ്പു തന്നെ വലിയൊരു തുക ഇതു വഴി അവര്‍ക്കു ലഭിയ്‌ക്കും. കലൈഞ്‌ജര്‍ ടിവി കുചേലനു വേണ്ടി മുടക്കിയ തുക എത്രയാണെന്ന് ഇതു വരെ പുറത്തു വിട്ടിട്ടില്ല.


Click it and Unblock the Notifications