»   » രജനിയുടെ ക്ഷണം മാധുരി ദീക്ഷിത് നിരസിച്ചു

രജനിയുടെ ക്ഷണം മാധുരി ദീക്ഷിത് നിരസിച്ചു

Posted By:
Subscribe to Filmibeat Malayalam
Madhuri
താന്‍ മൂന്നുറോളില്‍ അഭിനയിക്കുന്ന റാണ എന്ന ചിത്രത്തിലേയ്ക്ക് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് ബോളിവുഡ് താരം മാധുരി ദീക്ഷിതിനെ ക്ഷണിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്.

ദീപിക പദുകോണിനെയും മറ്റും സമീപിക്കുന്നതിന് മുമ്പാണത്രേ രജനി മാധുരിയെ തനിയ്‌ക്കൊപ്പം അഭിനയിക്കാന്‍ ക്ഷണിച്ചത്. മുംബൈയില്‍ നേരിട്ടെത്തിയാണ് രജനീകാന്ത് മാധുരിയെ കണ്ടതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

എന്നാല്‍ മാധുരി രജനിയുടെ ക്ഷണം സ്‌നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നുവത്രേ. യുഎസിലുള്ള മക്കളുമായി ഏറെയൊന്നും അകന്നിരിക്കാന്‍ തനിക്ക് കഴിയില്ലെന്നാണത്രേ മാധുരി പറഞ്ഞത്. അതുകൊണ്ടുതന്നെയാണ് ചിത്രം മാധുരി വേണ്ടെന്ന് വച്ചതും.

ബോളിവുഡിലെ പലചടങ്ങുകളിലും മാധുരി ഇപ്പോഴും സജീവസാന്നിധ്യമാണെങ്കിലും അഭിനയം ചുരുക്കം മാത്രമാണ്. എന്നാല്‍ സമയം കൂടുതല്‍ അപഹരിക്കാത്ത റിയാലിറ്റി ഷോകളിലും മറ്റും മാധുരി പങ്കെടുക്കുന്നുമുണ്ട്.

ഇതിന് മുമ്പ് 1987ല്‍ ഉത്തര്‍ ദക്ഷിണ്‍ എന്ന ചിത്രത്തിലാണ് രജനയും മാധുരിയും ജോഡികളായത്.

English summary
Rajnikanth was keen to have Madhuri Dixit in Rana. However she turned down the offer. She excused herself saying that she was missing her sons Arin and Raayan too much and wanted to fly back to the US.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam