»   » കോളിവുഡ് സെക്‌സ് ബോംബ് രാഷ്ട്രീയത്തിലേക്ക്?

കോളിവുഡ് സെക്‌സ് ബോംബ് രാഷ്ട്രീയത്തിലേക്ക്?

Posted By:
Subscribe to Filmibeat Malayalam
Namitha
ഏറ്റവും പുതിയ കന്നഡ ചിത്രമായ 'ഐ ലവ് യു നമിത' എട്ടുനിലയില്‍ പൊട്ടിയെങ്കിലും നമിതയോടുള്ള ആരാധകരുടെ ലവ് ഒന്നും ഒട്ടും കുറഞ്ഞിട്ടില്ല. അടുത്തിടെ നമിത നടത്തിയ ട്രിച്ചി സന്ദര്‍ശനം തന്നെ ഇതിന് തെളിവാണ്. ആയിരക്കണക്കിന് ആരാധകരാണ് തങ്ങളുടെ പ്രിയപ്പെട്ട അക്കയെ കാണാനായി ട്രിച്ചിയിലെത്തിയിരുന്നത്.

പടങ്ങള്‍ പരാജയപ്പെടുന്നുണ്ടെങ്കിലും നമിതയുടെ ജനപ്രീതിയ്ക്ക് ഒട്ടും കോട്ടം പറ്റിയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു അവരുടെ ട്രിച്ചി സന്ദര്‍ശനം. എന്തായാലും തനിയ്ക്ക് ജനപിന്തുണയുണ്ടെന്നൊരു ആത്മവിശ്വാസത്തില്‍ നമിത തമിഴക രാഷ്ട്രീയത്തിലും കണ്ണെറിഞ്ഞിരിയ്ക്കുകയാണ്.

എല്ലാം വിചാരിച്ച പടി നടന്നാല്‍ ഈ സൂററ്റ് സെക്‌സ് ബോംബിനെ അധികം വൈകാതെ തന്നെ തമിഴക രാഷ്ട്രീയത്തില്‍ കാണാം. എന്നാലിക്കാര്യത്തില്‍ നമിതയ്ക്ക് ഒട്ടും തന്നെ ധൃതിയില്ല. രാഷ്ട്രീയപ്രവേശനത്തിന് പറ്റിയ സമയം നോക്കിയിരിക്കുകയാണ് താരം.

തമിഴകത്ത് സിനിമയും രാഷ്ട്രീയവും ഇഴപിരിയാത്ത വിധം ചേര്‍ന്നിരിയ്ക്കുന്നതിനാല്‍ നമിതയുടെ മോഹം നടക്കുമെന്ന് തന്നെയാണ് അവരുടെ ആരാധകരും കരുതുന്നത്.

തമിഴ്‌നാടിനെ സേവിയ്ക്കാന്‍ താനൊരുക്കമാണെന്നും തമിഴ് ജനതയ്ക്ക് എന്നും നല്ല സുഹൃത്തായിരിക്കുമെന്നും നമിത പറഞ്ഞത് രാഷ്ട്രീയപ്രവേശത്തിന്റെ മുന്നോടിയാണെന്ന് പറയപ്പെടുന്നു. ഞാന്‍ തമിഴ്‌നാടിനെ സ്‌നേഹിയ്ക്കുന്നു. അവിടത്തെ എന്റെ മച്ചാന്‍മാരെ ഞാനെപ്പോഴും സ്നേഹിയ്ക്കുന്നു -നമിതയുടെ വാക്കുകള്‍ ഇങ്ങനെ തുടരുന്നു.

English summary
Her Kannada film ‘I love You Namitha’ failed to make an impression on the audience as well as at the box-office but her fans just don’t want to let go off their ‘Akka’ .Yes that’s how Namitha was addressed by the rural folks on her recent trip to Trichy. For the actress it was overwhelming to get the love and appreciation from so many people and now she is convinced that she really has a strong hold. So much so, that she now plans to enter politics and things it will be the right move to get things rolling.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam