നൃത്ത വിദ്യാലയവുമായി നമിത

എത്ര തിരക്കുണ്ടെങ്കിലും നൃത്തപരിശീലനം മുടക്കാന്‍ നമിത ഇഷ്ടപ്പെടാറില്ലത്രേ. ഇപ്പോള്‍ തന്റെ അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാനൊരുങ്ങുകയാണ് നടി. അതേ ഒരു നൃത്തവിദ്യാലയം ആരംഭിച്ച് അധ്യാപികയാവാനുള്ള ഒരുക്കത്തിലാണ് നമിത.
നൃത്തവിദ്യാലയം സ്ഥാപിയ്ക്കാന്‍ നല്ലൊരു സ്ഥലം നോക്കിനടക്കുകയാണ് നടി. സ്‌കൂളിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുമായി സഹകരിയ്ക്കാനും നമിത ആലോചിയ്ക്കുന്നുണ്ട്.


Click it and Unblock the Notifications