നവ്യയുടെ പാര മലയാളി തന്നെ
മലയാളിയ്‌ക്ക് എന്നും പാര മലയാളി തന്നെയെന്ന ചൊല്ല് ശരിവെയ്‌ക്കുന്നതാണ് ഈയിടെ കോളിവുഡില്‍ നവ്യയ്ക്കുണ്ടായ അനുഭവം.
സ്‌ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‌കി നിര്‍മ്മിയ്‌ക്കുന്ന 'അവള്‍ പേര് തമിഴരശി' എന്ന ചിത്രത്തില്‍ നിന്നും നവ്യയെ ഒഴിവാക്കി മറ്റൊരു മലയാളി നടിയെ തത്സ്‌ഥാനത്ത് പ്രതിഷ്‌ഠിച്ചതാണ് നവ്യയ്‌ക്ക് പാരയായത്.
ചിത്രത്തിന്റെ സംവിധായകനായ മീര കതിരവനുമായുണ്ടായ അഭിപ്രായ വ്യത്യാസമാണ് നവ്യക്ക് ചിത്രത്തില്‍ നിന്നും പുറത്തേക്ക് പോകേണ്ട അവസരമൊരുക്കിയത്.
ബാലു മഹേന്ദ്രയുടെയും ലോഹിതദാസിന്റെയുമൊക്കെയൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചയാളാണ് മീര കതിരവന്‍. മോസര്‍ ബെയര്‍ നിര്‍മ്മിയ്‌ക്കുന്ന ചിത്രത്തിലെ നായക വേഷമവതരിപ്പിയ്‌ക്കുന്നത് സുബ്രമണ്യപുരം ഫെയിം ജയ് ആണ്.
ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിയ്‌ക്കാന്‍ ഒരാഴ്‌ച മാത്രം ബാക്കി നില്‌ക്കെയാണ് നവ്യയുടെ പുറത്താകല്‍. തിരക്കഥ സംബന്ധിച്ചുള്ള തര്‍ക്കവും കുറച്ച് കൂടി ചെറുപ്പം തോന്നിയ്‌ക്കുന്ന താരത്തെ നായികയാക്കിയാല്‍ കൊള്ളാമെന്ന ജയ്‌യുടെ ആഗ്രഹവുമാണത്രേ അഭിപ്രായ വ്യത്യാസം ഉണ്ടാകാനുള്ള കാരണം.
നവ്യയ്‌ക്ക് പകരം കണ്ടെത്തിയ മലയാളി താരത്തിന്റെ പേര് വെളിപ്പെടുത്താന്‍ സംവിധായകന്‍ ഇതു വരെ തയാറായിട്ടില്ല.
ബന്ധപ്പെട്ട വാര്‍ത്തകള്‍
നവ്യാ നായരുടെ ചിത്രങ്ങള്


Click it and Unblock the Notifications