»   » രജനി ഐസിയുവില്‍

രജനി ഐസിയുവില്‍

Posted By:
Subscribe to Filmibeat Malayalam
Rajinikanth
തമിഴ് നടന്‍ രജനീകാന്തിനെ കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയും ശ്വാസതടസവും മൂലം മേയ് 13 മുതല്‍ ചെന്നൈയിലെ ശ്രീരാമചന്ദ്ര ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.

ഇന്നലെ ശ്വസതടസം കടുത്തതിനെ തുടര്‍ന്നാണ് ഇന്നലെ രാത്രി വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചത്. പ്രത്യേക മെഡിക്കല്‍ സംഘമാണ് അദ്ദേഹത്തെ പരിശോധിക്കുന്നത്.

മരുന്നുകളോട് അദ്ദേഹത്തിന്റെ ശരീരം പ്രതികരിക്കുന്നുണ്ടെന്നും, ശ്വാസോച്ഛ്വാസം കൂടുതല്‍ സുഗമമാക്കുന്നതിന് വേണ്ടിയാണ് ഐ.സിയുവില്‍ പ്രവേശപ്പിച്ചതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

English summary
Actor Rajinikanth, undergoing treatment at the Sri Ramachandra Medical Centre here, was shifted to the intensive care unit on Wednesday to improve his breathing pattern, according to hospital sources

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam