ശരത് കുമാറിന്റെ മകള്‍ ചിമ്പുവിന്റെ നായികയാവുന്നു
പ്രമുഖ തമിഴ് നടന്‍ ശരത് കുമാറിന്റെ മകള്‍ വരലക്ഷ്‌മി ചിമ്പുവിന്റെ നായികയായി തമിഴ് ചലച്ചിത്രലോകത്ത് അരങ്ങേറ്റം കുറിയ്‌ക്കുന്നുവെന്ന് വാര്‍ത്ത.
ജെമിനി ഫിലിം സര്‍ക്യൂട്ട് നിര്‍മ്മിക്കുന്ന 'പോടാ പോടീ' എന്ന ചിത്രത്തില്‍ നായികയാവാനാണ് വരലക്ഷ്‌മിയ്‌ക്ക് അവസരം ലഭിച്ചിരിക്കുന്നത്. പരിശീലനം നേടിയ ബാല്ലറ്റ്, സാല്‍സ നര്‍ത്തകിയാണ് ശരത്തിന്റെ മൂത്ത മകളായ വരലക്ഷ്‌മി.
'പോടാ പോടീ'യില്‍ വരലക്ഷ്‌മിയെ നായികയാക്കണമെന്ന് ചിമ്പു ശരത് കുമാറിനോട് നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സ്വന്തമായി ഒരു അഭിപ്രായം പറയാതെ ശരത് തീരുമാനം മകള്‍ക്ക് വിടുകയായിരുന്നുവത്രേ.
ചിത്രത്തിന്റെ നിര്‍മ്മാതാക്കളും വരലക്ഷ്‌മിയെ നായികയാക്കണമെന്ന ആവശ്യവുമായി ചിത്രത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ശരത്തിനെ സമീപിച്ചിട്ടുണ്ട്. വിഗ്നേശ് ശിവ സംവിധാനം ചെയ്യുന്ന പോടാ പോടീയ്‌ക്ക് സംഗീതമൊരുക്കുന്നത് ധരന്‍ ആണ്


Click it and Unblock the Notifications