സെക്സ് പടരുന്ന പ്രണയം

By Staff

Mumait Khan
തമിഴിലിപ്പോളിറങ്ങുന്ന ഏതാണ്ട് എല്ലാ ചിത്രങ്ങളുടെയും പ്രമേയം പ്രണയമാണ്. വ്യത്യസ്തമായി ചിത്രീകരിച്ച പ്രണയ ചിത്രങ്ങളില്‍ പലതും വന്‍വിജയം നേടുന്നുമുണ്ട്. മറയില്ലാത്ത ഗ്ലാമര്‍ പ്രദര്‍ശനത്തിന് തയ്യാറായി പുതുമുഖങ്ങളെത്തുമ്പോള്‍ പ്രണയ ചിത്രങ്ങളില്‍ ലൈംഗികത പടരുന്നു.

ജയ് ആകാഷ് കഥയും സംഭാഷണവുമെഴുതി നായകനായി അഭിനയിക്കുന്ന കാതലന്‍ കാതലിയെന്ന ചിത്രത്തില്‍ പ്രശസ്ത മോഡല്‍ നീതി സുബ്ബയ്യ, ഡെയ്സി ബൊപ്പണ്ണ, സുഹാസിനി എന്നിവരാണ് നായികമാര്‍. യഥാര്‍ത്ഥ പ്രണയത്തിനു വേണ്ടി ദാഹിക്കുന്ന കാമുകിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ഗ്ലാമര്‍ പ്രദര്‍ശനത്തിനുളള അവസരങ്ങള്‍ തിരക്കഥയില്‍ വേണ്ടുവോളം.

മുമൈദ് ഖാന്‍ തന്റെ പൊന്മേനിയിലെ മലരും ചുഴിയും വേണ്ടുവോളം തുറന്നിടുന്ന ചിത്രമാണ് ബ്ലാക്ക് ലേഡി. പ്രതികാര ദുര്‍ഗയായി പക വീട്ടുന്ന കഥാപാത്രത്തെയാണ് മുമൈദ് ഖാന്‍ അവതരിപ്പിക്കുന്നത്. തന്റെ അനുജത്തിയെ ബലാത്സംഗം ചെയ്ത് കൊന്നവരെ ഭൂമിയില്‍ നിന്നും തുടച്ചു നീക്കുന്ന കഥാപാത്രം.

നിഥാല്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ഈ ചിത്രം രമേഷ് രാജാണ് സംവിധാനം ചെയ്തിരിക്കുന്നത്. മലയാളത്തിലും ഈ ചിത്രം മൊഴിമാറിയെത്തുന്നുണ്ട്. മുമൈദ് ഖാന്റെ മാദകമേനി കൊതിതീരെ കണ്ടു രസിക്കാന്‍ മലയാളികള്‍ക്കും അവസരമുണ്ട്.

നവ്യാ നായര്‍ നായികയായി അഭിനയിക്കുന്ന രസിക്കും ശീമാനേ എന്ന ശ്രീകാന്ത് ചിത്രവും ഗ്ലാമര്‍ പ്രദര്‍ശനത്തില്‍ ഒട്ടും പിന്നോട്ടല്ലെന്ന് കേള്‍ക്കുന്നു. സിരകളില്‍ തീ പടരും വിധമാണത്രേ നവ്യയുടെ അഭിനയം. ആര്‍ കെ വിദ്യാധരനാണ് ഈ ചിത്രത്തിന്റെ സംവിധാനം. ഇതുവരെ കാണിക്കാത്ത നവ്യയുടെ ഗ്ലാമര്‍ ഈ ചിത്രത്തിലുണ്ടെന്ന് സംവിധായകന്‍ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

വൈദീശരന്‍ എന്ന തന്റെ മുന്‍ചിത്രത്തില്‍ മേഘനാ നായിഡുവിന്റെ ഗംഭീര ഗ്ലാമര്‍ ചിത്രീകരിച്ച സംവിധായകനാണ് ആര്‍ കെ വിദ്യാധരന്‍. ശരത് കുമാറായിരുന്നു ഈ ചിത്രത്തിലെ നായകന്‍.

അടുത്ത പേജില്‍
മീരയും റീമാ സെനും മത്സരിക്കുമ്പോള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X