തൃഷയെ എല്ലാവര്‍ക്കും വേണം

ഇപ്പോഴിതാ ദര്‍ശന്‍ എന്ന ചിത്രത്തിലൂടെ കന്നഡയിലും തൃഷ അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. എന്നാല്‍ അതിര്‍ത്തികള്‍ ഭേദിച്ചുകൊണ്ടുള്ള ത്രിഷയുടെ വിജയഗാഥ അവിടെയും നില്‍ക്കുന്നില്ല. ഏറ്റവുമവസാനം ഭോജ്പുരി സിനിമാക്കാരാണ് ത്രിഷയെ തേടിയെത്തിയിരിക്കുന്നത്.
നഗ്മ, രംഭ എന്നിങ്ങനെ ചില തെന്നിന്ത്യന്‍ താരങ്ങള്‍ക്ക് മാത്രമാണ് ഭോജ്പുരിയില്‍ തിളങ്ങാന്‍ കഴിഞ്ഞിട്ടുള്ളത്. ഭോജ്പുരി സിനിമാക്കാര്‍ തൃഷയുടെ പിന്നാലെ നടക്കുന്നുണ്ടെങ്കിലും അവിടേക്ക് പോകണമോയെന്ന കാര്യം നടി തീരുമാനിച്ചിട്ടില്ല. തെന്നിന്ത്യന്‍ ഭാഷകളിലെ തിരക്കാണ് കാരണം. തത്കാലം തെന്നിന്ത്യയില്‍ തന്നെ കൂടുതല്‍ ശ്രദ്ധ പതിപ്പിയ്ക്കാനാണ് ഈ പാലക്കാട്ടുകാരിയുടെ തീരുമാനം.


Click it and Unblock the Notifications