സിമ്രാന്റെ വിവാഹം ഉടനെ...? വീട്ടുകാര്‍ എതിര്‍പ്പില്‍...
സിമ്രാന്റെ വിവാഹം ഉടനെ...? വീട്ടുകാര്‍ എതിര്‍പ്പില്‍...
തമിഴ് ഗ്ലാമര്‍ നായിക സിമ്രാന്‍ ഉടന്‍ തന്നെ വിവാഹിതയായേക്കും. സിമ്രാനും രാജുസുന്ദരവും തമ്മിലുള്ള പ്രണയം ഉടനെ പൂവണിയുമെന്നാണ് തമിഴ് സിനാമാ വൃത്തങ്ങളിലെ സംസാരം.
രാജുസുന്ദരത്തിന്റെ വീട്ടുകാര്‍ സിമ്രാനെ വിവാഹം കഴിക്കുന്നതിന് എതിരല്ലെന്ന് അറിയുന്നു. എന്നാല്‍ സിമ്രാന്റെ വീട്ടുകാരുടെ ഭാഗത്തു നിന്നും ചില പ്രശ്നങ്ങളുണ്ടത്രെ. അവര്‍ വിവാഹത്തിനെതിരൊന്നുമല്ല.. മറിച്ച് സിനിമാ രംഗത്തുനിന്ന് സിമ്രാന് ലഭിക്കുന്ന പ്രതിഫലത്തുകയുടെ അവകാശം നഷ്ടപ്പെടുമല്ലോ എന്ന വിഷമം കൊണ്ടാണത്രെ അവര്‍ ചില തടസ്സങ്ങള്‍ മുന്നോട്ടു വെച്ചിരിക്കുന്നത്.
വിവാഹത്തോടു കൂടി സിമ്രാന്‍ അഭിനയം നിര്‍ത്തണമെന്നാണത്രെ രാജുവിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അല്പസ്വല്പം ബുദ്ധിമുട്ടോടു കൂടിയാണെങ്കിലും രാജുവിന്റെ വീട്ടുകാരുടെ ആവശ്യം അംഗീകരിക്കാന്‍ സിമ്രാന്‍ തയ്യാറായതോടെയാണ് ഗ്ലാമര്‍ നായികയുടെ വീട്ടുകാര്‍ ഉടക്ക് തുടങ്ങിയത്.
വിവാഹം കഴിഞ്ഞ് സിമ്രാന്‍ അഭിനയം അവസാനിപ്പിക്കുന്നതോടെ മകളില്‍ നിന്ന് തങ്ങള്‍ക്ക് കിട്ടുന്ന ഭീമമായ തുക നഷ്ടപ്പെടുമല്ലോ എന്നാണ് മാതാപിതാക്കളുടെ ചിന്ത. ഏതായാലും ഏറെകാലത്തെ ആലോചനയ്ക്കു ശേഷം അവര്‍ ഒരു നിര്‍ദേശം മുന്നോട്ടു വെച്ചിരിക്കുകയാണ്... വിവാഹത്തിനു ശേഷം ഓരോ മാസവും സിമ്രാന്‍ ഒരു നിശ്ചിത തുക അവളുടെ വീട്ടുകാര്‍ക്ക് കൊടുക്കണം...!
ഈ പ്രശ്നത്തിനു കൂടി പരിഹാരമായാല്‍ വിവാഹം കെങ്കേമമായി നടക്കുമെന്നാണ് സൂചന. തമിഴില്‍ രംഭയുടെ ആധിപത്യം അവസാനിപ്പിച്ച് ഗ്ലാമര്‍ നായികയായി വാണ ഈ സുന്ദരി മിസിസ് രാജസുന്ദരമായി സിനിമാ ലോകത്തോട് വിട പറയാന്‍ തയ്യാറായിക്കഴിഞ്ഞുവെന്ന് ചുരുക്കം.


Click it and Unblock the Notifications