നഗ്നതയ്ക്കും നയന്‍താരയ്ക്കുമിടയില്‍ ബിക്കിനി
തടി കൂട്ടി തുണി കുറച്ച് കാണികളെ ഞെട്ടിക്കാനൊരുങ്ങുകയാണ് നമ്മുടെ സ്വന്തം നയന്‍താര. തമിഴില്‍ ഉടന്‍ പുറത്തിറങ്ങുന്ന ബില്ല 2007 എന്ന അജിത് ചിത്രത്തില്‍ ബിക്കിനിയണിഞ്ഞ നയന്‍താരയെ ആരാധകര്‍ക്ക് കാണാം.
തുണിയെത്ര കുറയുമോ കാണികളത്രയും കൂടുമെന്നാണ് പുതിയ തലമുറയിലെ നടികളുടെ പ്രമാണം. വരുന്നത് നയന്‍താരയാകുന്പോള്‍ കാണാനേറെയുണ്ടാകും എന്നതും സത്യം. ഇനിയതില്‍ കാണാനെന്തെങ്കിലും ബാക്കിയുണ്ടോ എന്നാണ് ഒരു കാഴ്ചയും വിട്ടുകളയാത്ത കാണികളുടെ ചോദ്യം.
കിരീടം എന്ന മലയാള ചിത്രത്തിന്റെ തമിഴ് റീമേക്കില്‍ അജിത്തിനോടൊപ്പം തൃഷ പ്രത്യക്ഷപ്പെടുന്നത് തുണി വളരെ കുറച്ചാണ്. ബില്ല 2007ല്‍ അജിത്തിനോടൊപ്പം നയന്‍താര നടിക്കുന്പോള്‍ ഗ്ലാമറില്‍ തൃഷയ്ക്കു പിന്നിലാവുന്നതെങ്ങനെ?
ഈയടുത്ത് റിലീസായ ദുബായ് സീനു എന്ന തെലുങ്കു ചിത്രത്തില്‍ രവി രാജനോടൊപ്പം നയന്‍ അഭിയനയിക്കുന്നത് കണ്ട് ആന്ധ്രാക്കാര്‍ കണ്ണു തളളിപ്പോയത്രേ. രംഭയൊന്നും നയന്‍സിന്റെ മുന്നില്‍ ഒന്നുമല്ലെന്നാണ് തെലുങ്കാനയില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍.
ലോകം ഭയക്കുന്ന അധോലോക നായകന്റെ കാമുകിയുടെ വേഷമാണ് ബില്ല 2007ല്‍ നയന്‍താരയ്ക്ക്. അധോലോക നായകന്‍ അജിത്ത് തന്നെ.
മലേഷ്യയില്‍ വച്ചാണത്രേ നയന്‍സ് ടൂപീസില്‍ നില്‍ക്കുന്ന രംഗങ്ങള്‍ ചിത്രീകരിച്ചത്. അടിപൊളിയാണെന്നാണ് അണിയറ വര്‍ത്തമാനം.
രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ബില്ല തന്നെയാണ് അജിത്ത് ബില്ല 2007 എന്ന പേരില്‍ പുതിയ സാഹചര്യത്തില്‍ പുറത്തിറക്കുന്നത്. പഴയ ഡോണിനെ ഷാരൂഖ് ഖാന്‍ പുതിയ കുപ്പിയില്‍ അവതരിപ്പിച്ചതു പോലെ.
ചിന്പു പോലും കാണാത്ത ഗ്ലാമറുമായി നയന്‍താര പ്രത്യക്ഷപ്പെടുന്നത് കണ്ടിട്ടു മരിച്ചാല്‍ മതിയെന്നാണ് തമിഴ് സിനിമാ പ്രേമികള്‍ അടക്കം പറയുന്നത്.


Click it and Unblock the Notifications