പ്രിയദര്‍ശന്റെ കാഞ്ചിപുരം
ഏതാനും വര്‍ഷമായി തമിഴ് സിനിമാ രംഗത്തു നിന്നും വിട്ടുനില്‍ക്കുന്ന പ്രിയദര്‍ശന്‍ ബോളിവുഡിലെ തിരക്കുകള്‍ മാറ്റിവച്ച് വീണ്ടും തമിഴിലെത്തുന്നു. കാഞ്ചീപുരം എന്ന് പേരിട്ടിരിക്കുന്ന പ്രിയദര്‍ശന്റെ പുതിയ തമിഴ് ചിത്രത്തില്‍ പ്രകാശ് രാജാണ് നായകന്‍.
ബോളിവുഡില്‍ സിനിമകള്‍ ഒന്നൊന്നായി ചെയ്തുതീര്‍ക്കുന്ന അവിടുത്തെ ഏറ്റവും തിരക്കുള്ള സംവിധായരില്‍ ഒരാളാണ്. ബോളിവുഡിലെ തിരക്ക് കാരണം വെട്ടത്തിനു ശേഷം മറ്റൊരു മലയാളചിത്രം പ്രിയന്‍ ചെയ്തിട്ടില്ല. മലയാളത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന പ്രിയന്‍ അതിനിടയിലാണ് തമിഴ് സിനിമ ചെയ്യാന്‍ സമയം കണ്ടെത്തിയിരിക്കുന്നത്.
പട്ടുനൂല്‍ കര്‍ഷകരുടെ ജീവിതപശ്ചാത്തലത്തില്‍ ചില മനുഷ്യബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണ് കാഞ്ചീപുരം. പൊതുവെ വില്ലന്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ള പ്രകാശ് രാജിനെ നായകനാക്കി ഒരു പരീക്ഷണത്തിന് മുതിരുകയണ് പ്രിയന്‍.
സിറൈച്ചാലേ, സ്നേഹിതയേ, ലേസ ലേസാ എന്നീ ചിത്രങ്ങള്‍ തമിഴില്‍ ചെയ്തിട്ടുള്ള പ്രിയന് തമിഴില്‍ ഒരു സൂപ്പര്‍ഹിറ്റ് സൃഷ്ടിക്കാനായിട്ടില്ല. ജ്യോതിക, തൃഷ എന്നീ നടിമാരെ തമിഴ് സിനിമക്ക് പരിചയപ്പെടുത്തിയത് പ്രിയനാണ്.


Click it and Unblock the Notifications