നവ്യ ചില നേരങ്ങളില്‍
സൂപ്പര്‍താര ചിത്രങ്ങളിലെ നായികയാവാന്‍ വീണ്ടും മലയാളത്തിലെത്തിയ നവ്യാ നായര്‍ തമിഴില്‍ ഇപ്പോഴും സജീവം തന്നെ. ജയരാജ് തമിഴില്‍ ഒരുക്കുന്ന ചില നേരങ്ങളില്‍ എന്ന ചിത്രത്തില്‍ നവ്യാ നായരാണ് നായിക.
ജയരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് ചില നേരങ്ങളില്‍. ഒരു കൊലപാതകത്തിന് ചുറ്റുമുള്ള ദുരൂഹതകളെ കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ഒരു ഹില്‍ സ്റ്റേഷന്‍ കേന്ദ്രീകരിച്ചാണ് കഥ നടക്കുന്നത്.
അഞ്ജലി എന്ന കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്. നിരവധി തമിഴ് സിനിമകളില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച വിന്‍സെന്റ് അശോകാണ് നായകന്‍. വിനീതും ഒരു പ്രധാന വേഷത്തിലെത്തുന്നു. അറുപതുകളിലെ ഒരു ഗായകന്റെ റോളിലാണ് വീനീത് പ്രത്യക്ഷപ്പെടുന്നത്.
രഘുവരന്‍, ഫാത്തിമ ബാബു, രമേശ് കണ്ണന്‍, സുകുമാരി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
13 വര്‍ഷത്തിനു ശേഷം പി.സുശീല ചില നേരങ്ങളിലൂടെ വീണ്ടും ഒരു തമിഴ് ചിത്രത്തിനായി പാടുന്നു. ശ്രീകാന്ത് ദേവ ഈണം പകര്‍ന്ന നാല് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഛായാഗ്രഹണം രാജീവ് വേല്‍. തിരക്കഥ പടുക്കോട്ട പ്രഭാകര്‍.


Click it and Unblock the Notifications