ബലാത്സംഗ സീനിന് പ്രിയാമണി മാതൃക
തമിഴ് സിനിമാലോകത്ത് ഒരു ഞെട്ടലുണ്ടാക്കിയ ചിത്രമാണ് പരുത്തിവീരന്‍. വളരെ മുമ്പേ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്ത ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രം പരമ്പരാഗത മൂല്യസങ്കല്പത്തെ തന്നെ വെല്ലുവിളിക്കുന്ന ചിത്രമായിരുന്നു.
പരുത്തിവീരന്‍ പല തലത്തിലും തമിഴിലെ വാണിജ്യ സിനിമയുടെ ചട്ടക്കൂടുകളെ ചോദ്യം ചെയ്യുന്ന ചിത്രമാണെങ്കിലും ഒരു കാര്യത്തില്‍ തമിഴ് സിനിമ ആ ചിത്രത്തെ അനുകരിക്കാന്‍ തുടങ്ങിയിരിക്കുന്നു- ബലാത്സംഗ സീനിന്റെ കാര്യത്തില്‍. പരുത്തിവീരനില്‍ ക്ലൈമാക്സിന് തൊട്ടുമുമ്പ് ചിത്രത്തിന്റെ കഥാഗതിയെ തന്നെ മാറ്റിമറിക്കുന്ന ബലാത്സംഗ രംഗമുണ്ട്. പരുത്തിവീരന്‍ ഹിറ്റായതോടെ തമിഴ് സിനിമകളില്‍ ബലാത്സംഗ രംഗങ്ങള്‍ വീണ്ടും ഉള്‍പ്പെടുത്തി തുടങ്ങിയിരിക്കുന്നു.
ഭരത് മൂന്ന് വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന നേപ്പാളിയിലും ഒരു ബലാത്സംഗ രംഗമുണ്ട്. ആ രംഗത്തില്‍ അഭിനയിക്കുന്നതാരെന്ന് അറിയണ്ടേ? മലയാളത്തിന്റെ പ്രിയപ്പെട്ട മീരാ ജാസ്മിന്‍! ഗ്ലാമര്‍ കാണിക്കാതെ തമിഴില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്ന് ബോധ്യമായതോടെ മീരാ ജാസ്മിനും എന്തിനും തയ്യാറാവുന്ന നിലയിലേക്ക് മാറിക്കഴിഞ്ഞു.
ഈ രംഗത്തില്‍ അഭിനയിക്കുന്നതിന് മീരയെ സംബന്ധിച്ച് വലിയൊരു പ്രശ്നം. ഈ രംഗത്തില്‍ അഭിനയിക്കുന്നതിന് എങ്ങനെയാണ് തയ്യാറെടുക്കുക? മീര ഇതുവരെ ഒരു ബലാത്സംഗമോ സിനിമയിലെ ബലാത്സംഗ രംഗമോ കണ്ടിട്ടില്ലത്രെ.
ഏതായാലും മീര തന്നെ ആ പ്രശ്നത്തിന് പരിഹാരം കണ്ടെത്തി. തമിഴ് സിനിമയില്‍ ബലാത്സംഗങ്ങള്‍ വീണ്ടും തിരികെ കൊണ്ടുവന്ന പരുത്തിവീരനിലെ വിഖ്യാത ബലാത്സംഗ രംഗം പലയാവര്‍ത്തി കണ്ടു. ഈ രംഗത്തില്‍ അഭിനയിച്ചിരിക്കുന്നത് പ്രിയാമണിയാണ്. 72 തവണയാണത്രെ ഈ രംഗം മീര കണ്ടത്! പ്രിയാമണിയുടെ പ്രകടനം കണ്ടതോടെ മീരക്കും അത്തരമൊരു രംഗത്തില്‍ അഭിനയിക്കാനുള്ള ആത്മവിശ്വാസം കിട്ടി. പ്രിയാമണി തുണച്ചു!


Click it and Unblock the Notifications