നയന്‍ ബിക്കിനിയിലെങ്കില്‍ നമിതയോ?
ബില്ല 2007 എന്ന പേരില്‍ തമിഴ് ചിത്രം ബില്ലയുടെ റീമേക്കായ ബില്ല 2007ല്‍ നായികമാരിലൊരാളായ നയന്‍താര ഒരു രംഗത്തില്‍ നീന്തല്‍ വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. നയന്‍ ബിക്കിനിയിട്ട് പ്രേക്ഷകരുടെ നാഡീമിടിപ്പ് തെറ്റിക്കുമ്പോള്‍ മറ്റൊരു നായികയായ നമിത എന്തൊക്കെയായിരിക്കും ആരാധകര്‍ക്ക് കാഴ്ചയുടെ വിരുന്നായി ഒരുക്കുന്നത്?
ഹിന്ദിയില്‍ അമിതാഭ് ബച്ചന്‍ അഭിനയിച്ച ഡോണില്‍ ഹെലനും പിന്നീട് അത്യാധുനിക സാങ്കേതിക വിദ്യകളുടെ ലോകത്ത് അഭിരമിക്കുന്ന അധോലോക നായകനായി ഷാറൂഖ് ഖാന്‍ പ്രത്യക്ഷപ്പെടുന്ന റീമേക്കില്‍ കരീനാ കപൂറും ഗ്ലാമര്‍ പകിട്ടോടെ അവതരിപ്പിച്ച വേഷം. തമിഴില്‍ രജനീകാന്ത് അധോലോക നായകനായി അഭിനയിച്ച ഡോണിന്റെ റീമേക്കില്‍ പ്രവീണയാണ് ഈ വേഷം ചെയ്തത്. ബില്ല തമിഴില്‍ വീണ്ടും പുനര്‍ജനിക്കുമ്പോള്‍ ആ വേഷം മേനിപ്രദര്‍ശനത്തിന്റെ അതിപ്രസരത്തോടെ അവതരിപ്പിക്കാനെത്തുന്നത് നമിതയാണ്.
മേനിപ്രദര്‍ശനത്തിന്റെ കാര്യത്തില്‍ നമിതയെ വെല്ലാന്‍ ഇന്ന് തമിഴില്‍ മറ്റേതു നടിയുണ്ട്? മുന്‍നിര നടിമാരുടെ കൂട്ടത്തിലല്ല സ്ഥാനമെങ്കിലും നമിത ഇത്രയേറെ ആരാധകരെ സൃഷ്ടിച്ചത് മേനിക്കൊഴുപ്പ് കാട്ടാനുള്ള സന്നദ്ധത ഒന്നുകൊണ്ടു മാത്രമാണ്. ഉടുതുണി എത്ര വേണമെങ്കിലും കുറച്ച് ഏത് പോസിലും പ്രത്യക്ഷപ്പെടാന്‍ ഈ സെക്സ് ബോംബ് തയ്യാര്‍. നയന്‍താര ബിക്കിനി ധരിച്ച് അഭിനയിക്കുന്ന ചിത്രത്തില്‍ ഗ്ലാമര്‍ പ്രദര്‍ശനത്തിന്റെ പര്യായമായി മാറിക്കഴിഞ്ഞ നമിത എന്തൊക്കെ ധരിച്ചും എന്തൊക്കെ ധരിക്കാതെയുമാണ് പ്രത്യക്ഷപ്പെടുന്നതെന്ന ആകാംക്ഷയിലാണ് ആരാധകര്‍.
നമിത നായകനുമായി ഇഴുക്കിച്ചേര്‍ന്ന അഭിനയിക്കുന്ന ഒരു ഗാനരംഗം ചിത്രത്തിലെ ഹൈലൈറ്റുകളിലൊന്നാണ്. ഹിന്ദിയില്‍ ഹെലനും കരീനയും തമിഴില്‍ പ്രവീണയും മേനി കുലുക്കിയാടി കാണികളെ ത്രസിപ്പിക്കുന്ന ഗാനരംഗം. നായകനൊപ്പം കിടക്കയില്‍ ലീലകളാടുന്നതും ഈ രംഗത്തിലുണ്ട്. ഈ രംഗങ്ങള്‍ പുനരാവിഷ്കരിക്കാന്‍ നമിതയെത്തുമ്പോള്‍ മേനിയിളക്കവും കിടപ്പറ രംഗവും ഏതറ്റത്തോളം പോവും? അജിത്തിനൊപ്പം നമിതയുടെ പ്രകടനം നയന്‍താരയുടെ ബിക്കിനി രംഗത്തെ കടത്തിവെട്ടുമോ?


Click it and Unblock the Notifications











