ജ്യോതിര്‍മയിയുടെ മേനിപ്രദര്‍ശനം

By Staff

വിവാഹിതയാണെങ്കിലും മൂടിപ്പുതച്ചേ അഭിനയിക്കൂവെന്ന വാശിയൊന്നും ജ്യോതിര്‍മയിക്കില്ല. മേനിയഴക് തുറന്നുകാട്ടേണ്ട രംഗങ്ങളില്‍ അത് തിയേറ്ററിലിരിക്കുന്ന പ്രേക്ഷകരെ മത്ത് പിടിപ്പിക്കുന്ന വിധം ചെയ്യാനും ജ്യോതിര്‍മയി തയ്യാര്‍.

തമിഴ് ചിത്രം നാന്‍ അവനില്ലൈയില്‍ മേനിയുടെ അഴകളവുകള്‍ തുറന്നുകാട്ടി പ്രേക്ഷകരുടെ സിരകളില്‍ ചോരയോട്ടം കൂട്ടുന്ന പോസുകളിലാണ് ജ്യോതിര്‍മയി പ്രത്യക്ഷപ്പെടുന്നത്. പെരിയോറിനു ശേഷം ജ്യോതിര്‍മയി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് നാന്‍ അവനില്ലെ.

ചിത്രത്തില്‍ നായകനായ ജീവനോടൊപ്പമുള്ള ഗാനരംഗത്തിലാണ് ജ്യോതിര്‍മയിയുടെ മേനിപ്രദര്‍ശനം. അണിവയറില്‍ നായകന്റെ ചുംബനമേറ്റുവാങ്ങി പുളയുന്ന നടിയുടെ രംഗം തീര്‍ച്ചയായും തിയേറ്ററിലെ തണുത്ത ഇരുട്ടില്‍ പ്രേക്ഷകര്‍ക്ക് വിദ്യുത്പ്രവാഹത്തിന്റെ ചൂടുപകരും.

നായകനൊപ്പം നനഞ്ഞൊട്ടി ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുന്ന ജ്യോതിര്‍മയി മേനിയുടെ വടിവുകളിലേക്ക് പ്രേക്ഷകരുടെ നയനങ്ങളെ ആകര്‍ഷിക്കും വിധമാണ് പ്രത്യക്ഷപ്പെടുന്നത്. തമിഴില്‍ നേരത്തെ ജ്യോതിര്‍മയി ഐറ്റം നമ്പരില്‍ മേനിയുലച്ച് ആടിപ്പാടിയിട്ടുണ്ടെങ്കിലും ഇത്രയും ഗ്ലാമറസായി അഭിനയിക്കുന്നത് ആദ്യമാണ്.

1976ലെ ജെമിനി ഗണേശന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ നാന്‍ അവനില്ലൈയുടെ റീമേക്കാണ് ഈ ചിത്രം. സംവിധാനം ചെയ്യുന്നത് ശെല്‍വ. പഴയ ചിത്രത്തില്‍ ജയഭാരതി അവതരിപ്പിച്ച മലയാളി പെണ്‍കൊടിയുടെ വേഷമാണ് ജ്യോതിര്‍മയിക്ക്. മാദകറാണിയായിരുന്ന ജയഭാരതിയുടെ മേനിപ്രദര്‍ശനത്തെ വെല്ലും വിധമാണ് ജ്യോതിര്‍മയിയുടെ ചിത്രത്തിലെ പ്രകടനം.

ജ്യോതിര്‍മയിയെ കൂടാതെ ചിത്രത്തില്‍ നാല് നായികമാര്‍ കൂടിയുണ്ട്- സ്നേഹ, നമിത, മാളവിക, കീര്‍ത്തി ചൗള. അഞ്ച് നായികമാരില്‍ ഓരോ നടിക്കും പ്രത്യേകമായി ഗാനരംഗങ്ങളുണ്ട്. ജ്യോതിര്‍മയിയുടെ ഗ്ലാമര്‍ പ്രദര്‍ശനത്തിനൊപ്പം നമിതയും മാളവികയും കീര്‍ത്തി ചൗളയുമൊക്കെ മേനി തുറന്നുകാട്ടാന്‍ മത്സരിക്കുകയാണ് ഈ ചിത്രത്തിലെ ഗാനരംഗങ്ങളില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X