ഐറ്റം നൃത്തക്കാരിക്ക് നായികയേക്കാള് പ്രതിഫലം
പത്ത് മിനുട്ട് നീളുന്ന ഐറ്റം നന്പരില് ദേഹമിളക്കിയാടുന്ന നടിക്കാണോ സിനിമയില് ആദ്യന്തം പ്രത്യക്ഷപ്പെടുന്ന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മുന്നിരനടിക്കാണോ പ്രതിഫലം കൂടുതല് നല്കേണ്ടത്? ഐറ്റം നന്പരില് പ്രത്യക്ഷപ്പെടുന്നത് മല്ലികാ ഷെരാവത്താവുന്പോള് നായികയേക്കാള് വിപണനമൂല്യം ഉടയാടകളോട് അലര്ജി ബാധിച്ച നടിക്കു തന്നെ.
മുരുകദാസിന്്റെ സ്റ്റാലിന് എന്ന ചിത്രത്തില് ഐറ്റം നന്പരില് അഭിനയിക്കുന്നതിനാണ് ചിത്രത്തില് നായികയായ മല്ലികാ ശെരാവത്തിന് ചിത്രത്തിലെ നായികക്കുള്ളതിനേക്കാള് വലിയ പ്രതിഫലം നല്കുന്നത്. തമിഴിലെ ഒന്നാം നിര നടി തൃഷയാണ് ചിത്രത്തിലെ നായിക.
തനിക്കു നല്കുന്നതിനേക്കാള് കൂടിയ പ്രതിഫലം ഒരു ഗാനരംഗത്തില് മാത്രം പ്രത്യക്ഷപ്പെടുന്ന മല്ലികക്ക് നല്കുന്നത് തൃഷയെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്. തന്്റെ നായികാവേഷത്തേക്കാള് പ്രധാനമാണോ ഐറ്റം നന്പരെന്ന് തൃഷ ചോദിക്കുന്നു. അതേ സമയം നായികാവേഷത്തില് അഭിനയിക്കുന്ന തൃഷയേക്കാള് വിപണനമൂല്യം മല്ലികയുടെ ഐറ്റത്തിനു തന്നെയെന്ന അഭിപ്രായക്കാരനാണ് സംവിധായകന്.
പ്രതിഫലം കൂടുന്നതിനനുസരിച്ച് മേനിയിലെ തുണിയുടെ അളവ് കുറയ്ക്കുന്ന മല്ലികയുടെ ഐറ്റം നന്പര് തന്നെയാവും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് സംവിധായകന് പറയുന്നത്. മല്ലികയുടെ തുണി എത്രകണ്ട് കുറയ്ക്കുന്നുവോ അതിനനുസരിച്ച് സിനിമ കാണാനെത്തുന്ന പ്രേക്ഷകരുടെ എണ്ണം കൂടുമെന്ന കണക്കുകൂട്ടലിലാണ് സംവിധായകന്.
മല്ലികാ ശെരാവത്ത് ആദ്യമായാണ് ഒരു തെന്നിന്ത്യന് സിനിമയില് ഐറ്റം നന്പര് ചെയ്യുന്നത്. കമലഹാസന്്റെ ദശാവതാരത്തില് നായികമാരിലൊരാളായി മല്ലിക അഭിനയിക്കുന്നുണ്ട്. മണിരത്നത്തിന്റെ ഗുരുവിനു ശേഷം മല്ലിക ഐറ്റം നന്പരില് പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് സ്റ്റാലിന്.


Click it and Unblock the Notifications