വിക്രമിന്‍്റെ ഭീമ
അന്യനു ശേഷം വീണ്ടും വിക്രമിന്‍്റെ മറ്റൊരു ആക്ഷന്‍ ചിത്രം തിയേറ്ററുകളിലെത്തുന്പോള്‍ അന്യന്‍്റെ കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ക്കപ്പെടുമെന്നാണ് തമിഴ് സിനിമാലോകത്തിന്‍റെ പ്രതീക്ഷ. തീര്‍ത്തും വ്യത്യസ്തമായ ഗെറ്റപ്പില്‍ വിക്രം പ്രത്യക്ഷപ്പെടുന്ന ഭീമ എന്ന ചിത്രം ദീപാവലിക്കാണ് തിയേറ്ററുകളിലെത്തുന്നത്.
പാറ പോവലെ കരുത്തുറ്റ ശരീരവുമായാണ് വിക്രം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഭീമയ്ക്കായി വിക്രം തടിയും തൂക്കവും കൂട്ടി. ഇതിനായി പ്രത്യേക പരിശീലനവും ഭക്ഷണക്രമവുമാണ് വിക്രം അനുഷ്ഠിച്ചത്. ഹെയര്‍സ്റ്റൈലിലും സംഭാഷണ രീതിയിലുമെല്ലാം വിക്രം ഈ ചിത്രത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
അധോലോകത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്‍്റെ കഥ നീങ്ങുന്നത്. പേര് സൂചിപ്പിക്കുന്നതു പോലെ നായകന്‍ ഭീമന്‍്റെ കരുത്ത് പ്രകടിപ്പിക്കുന്ന രംഗങ്ങള്‍ ഈ ചിത്രത്തിലുണ്ട്. അതിസാഹസികമായ ചേസ് രംഗങ്ങള്‍ ചിത്രത്തിന്‍്റെ പ്രത്യേകതയായിരിക്കും.
തൃഷയാണ് ഭീമയിലെ നായിക. സാമിക്കു ശേഷം വിക്രമും തൃഷയും ഒന്നിക്കുന്ന ചിത്രമാണിത്. ഗാനരംഗങ്ങളില്‍ തീര്‍ത്തും സെക്സിയായ വസ്ത്രധാരണവുമായി പ്രത്യക്ഷപ്പെടുന്ന തൃഷ പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവം പകരും. വിക്രമും തൃഷയും ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങള്‍ പ്രത്യേക ശൈലിയില്‍ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ആറ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.
തമിഴില്‍ സൂപ്പര്‍ഹ്റ്റുകള്‍ ഒരുക്കിയിട്ടുള്ള ലിംഗുസ്വാമിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സാങ്കേതിക കാരണങ്ങളാല്‍ അല്പം വൈകിയാണ് ഭീമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.


Click it and Unblock the Notifications











