ജയസൂര്യ പൃഥിയുടെയും നരേന്‍്റെയും വഴിയേ

By Staff

ചങ്ങാതിപ്പൂച്ചയിലൂടെ വീണ്ടും നായകസ്ഥാനത്ത് തിരിച്ചെത്തിയെങ്കിലും പരാജയപ്പെട്ട ആ ചിത്രം ജയസൂര്യയുടെ കരിയറിന് വലിയ ഗുണമൊന്നും ചെയ്തില്ല. ചതിക്കാത്ത ചന്തു, പുലിവാല്‍ കല്യാണം തുടങ്ങിയ സോളോ ഹീറോയായി അഭിനയിച്ച് ഹിറ്റാക്കിയ ചിത്രങ്ങള്‍ ജയസൂര്യക്ക് ഇന്ന് ഒരു ഓര്‍മ മാത്രം. കരിയര്‍ഗ്രാഫില്‍ ജയസൂര്യ ഇന്ന് ഏറെ താഴേക്ക് പോയിരിക്കുന്നു.

മലയാളത്തില്‍ ഒട്ടേറെ സിനിമകളില്‍ അഭിനയിക്കുന്നതിനൊപ്പം തമിഴില്‍ പോയി അവിടെ ഹിറ്റുകള്‍ നേടിയെടുത്ത നടനാണ് പൃഥ്വിരാജ്. സ്വന്തം ക്രെഡിറ്റില്‍ ഹിറ്റാക്കിയെന്ന് അവകാശപ്പെടാവുന്ന ഒരു മലയാള ചിത്രവും കരിയറില്‍ എടുത്തുപറയാനില്ലെന്നിരിക്കെ പൃഥ്വിരാജ് ആ കുറവ് തമിഴില്‍ നികത്തി. മറ്റൊരു യുവനടനായ നരേനും മലയാളത്തില്‍ കിട്ടുന്നതിനേക്കാള്‍ വലിയ അംഗീകാരം തമിഴില്‍ നേടിയെടുക്കാനായി.

പൃഥ്വിരാജിനും നരേനും മുമ്പ് തമിഴില്‍ പരീക്ഷണം നടത്തിയ നടനാണ് ജയസൂര്യ. മലയാളത്തില്‍ ഹിറ്റായ ഊമപ്പെണ്ണും ഉരിയാടാപ്പയ്യനും എന്ന ചിത്രത്തിന്‍്റെ തമിഴ് റീമേക്കായ എന്‍ മാനവാനില്‍ നായകനായ ജയസൂര്യക്ക് ആ ചിത്രം വിജയിക്കാതെ പോയതോടെ തമിഴില്‍ നിന്നും ഉടന്‍ ഓഫറുകളൊന്നും ലഭിച്ചില്ല. പിന്നീട് കമലഹാസന്‍്റെ വസൂല്‍രാജ എംബിബിഎസില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു.

ഇപ്പോള്‍ തമിഴില്‍ നായകനാവാനുള്ള അവസരം ജയസൂര്യയെ തേടി വീണ്ടുമെത്തിയിരിക്കുകയാണ്. കാവ്യം എന്ന തമിഴ് ചിത്രത്തിലാണ് ജയസൂര്യ നായകനാവുന്നത്. അപര്‍ണയാണ് നായിക. നെഞ്ചില്‍ ജില്‍ ജില്‍ എന്ന ചിത്രത്തിനു ശേഷം തമിഴില്‍ അവസരങ്ങളില്ലാതായ അപര്‍ണ കാവ്യത്തിലൂടെ ഒരു തിരിച്ചുവരവ് നടത്തുകയാണ്. രതീഷ് രമ്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പൃഥ്വിരാജും നരേനും തമിഴില്‍ നേടുന്ന വിജയം മോഹിച്ചാണ് കാവ്യത്തിലൂടെ ജയസൂര്യ വീണ്ടും തമിഴിലെത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X