തൃഷ പൃഥ്വിരാജിന്റെ നായിക
തമിഴില്‍ പൃഥ്വിരാജിന് താരമമൂല്യമേറിവരുന്നു. വിക്രമിന്റെയും സൂര്യയുടെയും വിജയുടെയും നായികമാരാവുന്ന തമിഴിലെ ഒന്നാം നിര നടിമാര്‍ക്ക് പൃഥ്വിരാജിന്റെ നായികയാവാന്‍ മടിയില്ല. പൃഥ്വിരാജിന്റെ പുതിയ ചിത്രത്തില്‍ തമിഴിലെ നമ്പര്‍ വണ്‍ നടിയായ തൃഷയാണ് നായിക.
മലയാളത്തില്‍ സൂപ്പര്‍താരങ്ങളുടെ നായികയായ പത്മപ്രിയ തമിഴില്‍ പൃഥ്വിരാജിന്റെ നായികയായിട്ടുണ്ട്. മൊഴി എന്ന ചിത്രത്തില്‍ ജ്യോതിക പൃഥ്വിരാജിന്റെ നായികയായി. ഇപ്പോഴിതാ തൃഷയും.
മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം ഉദയനാണ് താരത്തിന്റെ തമിഴ് റീമേക്കിലാണ് പൃഥ്വിരാജിന്റെ നായികയായി തൃഷ വേഷമിടുന്നത്. വെള്ളിത്തിര എന്നാണ് ചിത്രത്തിന്റെ പേര്. മോഹന്‍ലാല്‍ അവതരിപ്പിച്ച നായകവേഷമാണ് തമിഴില്‍ പൃഥ്വി അവതരിപ്പിക്കുന്നത്. മീന ചെയ്‌ത വേഷത്തില്‍ തൃഷ പ്രത്യക്ഷപ്പെടുന്നു. ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രമായെത്തുന്നത് പ്രകാശ് രാജാണ്.


Click it and Unblock the Notifications