അസിന്‍ വീണ്ടും സൂര്യയുടെ നായിക

By Staff

ഗജിനിയില്‍ അസിന്‍-സൂര്യ ജോഡിയുടെ രസതന്ത്രമാണ് പ്രേക്ഷകര്‍ കണ്ടത്. ഇരുവരും നായികാനായകന്‍മാരായി പ്രത്യക്ഷപ്പെട്ടപ്പോള്‍ അത് സൂര്യക്ക് എക്കാലത്തെയും വലിയ ഹിറ്റാണ് സമ്മാനിച്ചത്. സ്ക്രീനില്‍ സൂര്യയുടെ ഏറ്റവും മികച്ച ജോഡി ഭാര്യ ജ്യോതിക പോലുമല്ല, അസിനാണെന്നു വരെ സൂര്യയുടെ ആരാധകര്‍ പറഞ്ഞുവച്ചു.

ഗജിനിയുടെ വന്‍വിജയം ആവര്‍ത്തിക്കാന്‍ അസിനും സൂര്യയും വീണ്ടും ഒന്നിക്കുകയാണ്. ചിത്രം വേല്‍. ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അഭിനയിക്കാനായി മുംബൈയില്‍ വച്ച് മെയ് 19നാണ് അസിന്‍ വേലിനു വേണ്ടി കാള്‍ ഷീറ്റ് ഒപ്പുവച്ചത്.

ഗജിനിയുടെ അമീര്‍ഖാന്‍ നായകനാവുന്ന ഹിന്ദി റീമേക്ക് പൂര്‍ത്തിയാക്കിയതിനു ശേഷം അസിന്‍ വേലില്‍ അഭിനയിക്കാനെത്തും. അതിനിടെ കമലഹാസന്‍ നായകനായ ദശാവതാരത്തിന്റെ ചില സീനുകളില്‍ അഭിനയിക്കാന്‍ മെയില്‍ അസിന്‍ ചെന്നൈയിലെത്തുന്നുണ്ട്.

ജൂണ്‍ ഒന്നിന് ചിത്രീകരണം തുടങ്ങുന്ന വേലിന്റെ സെറ്റില്‍ അസിനെത്തുന്നത് ആഗസ്തിലായിരിക്കും. ആഗസ്തില്‍ 10 ദിവസത്തെ ഷൂട്ടിംഗിനു ശേഷം അസിന്‍ വീണ്ടും അമീര്‍ഖാനൊപ്പം അഭിനയിക്കാന്‍ മുംബൈയിലേക്ക് തിരിക്കും. സപ്തംബറിലായിരിക്കും വേലിലെ ശേഷിക്കുന്ന ഭാഗങ്ങളില്‍ അഭിനയിക്കുന്നതിന് അസിന്‍ വീണ്ടും ചെന്നൈയിലെത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X