ഭാവന രാമേശ്വരത്ത്
തമിഴിന്റെ പ്രിയങ്കരിയായി മാറിയ ഭാവന അഭിനയിക്കുന്ന പുതിയ തമിഴ് ചിത്രമാണ് രാമേശ്വരം. ജീവയുടെ നായികയായാണ് ഭാവന ഈ ചിത്രത്തില്‍ വേഷമിടുന്നത്.
ശ്രീലങ്കയിലെ യാഴ്പ്പാണയില്‍ നിന്നും അഗതിയായി തമിഴ് നാട്ടിലെ രാമേശ്വരത്തെത്തുന്ന അഭയാര്‍ത്ഥികളുടെ ക്യാമ്പിലെ ഒരംഗമായാണ് ജീവ വേഷമിടുന്നത്. ശ്രീലങ്കന്‍ അതിര്‍ത്തിയിലെ ഒരു ഭൂപ്രഭുവിന്റെ മകളുമായി അയാള്‍ പ്രണയത്തിലാവുന്നു. ചുറുചുറുക്കുള്ള ബുദ്ധിമതിയായ ഈ ഗ്രാമീണപെണ്‍കുട്ടിയായി ഭാവന വേഷമിടുന്നു.
തമിഴില്‍ ഭാവനക്ക് ലഭിക്കുന്ന മികച്ച വേഷങ്ങളിലൊന്നാണ് ഈ ചിത്രത്തിലേത്. പതിവുപോലെ ഈ ചിത്രത്തിലും ഭാവന ഗ്ലാമര്‍ പ്രദര്‍ശനം പോലുള്ള വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായിട്ടില്ല. തമിഴില്‍ ഭാവന സ്വീകരിക്കുന്ന പതിവു ശൈലിയിലുള്ള ഒരു കഥാപാത്രമാണ് ഈ ചിത്രത്തിലും. നയന്‍താരയെയോ മുക്തയെയോ പോലെ ഗാനരംഗങ്ങളില്‍ ആടിക്കുഴയാനും ഇത്തിരിപോന്ന വസ്ത്രം ധരിക്കാനും തയ്യാറാവാതെ തന്നെ ഭാവനക്ക് തമിഴില്‍ തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിക്കുന്നു.
ഭാവനയുടെ അച്ഛനായി ലാല്‍ വേഷമിടുന്നു. പ്രതാപവാനായ ഒരു ഭൂപ്രഭുവിന്റെ വേഷമാണ് ലാലിന്. ഭാവനയുടെ മുത്തശിയായി ഉഷാകുമാരി അഭിനയിക്കുന്നു. മണിവര്‍ണന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഭാരതിരാജ ഉള്‍പ്പെടെയുള്ള പ്രഗത്ഭ സംവിധായകരുടെ സഹായിയിരുന്ന എസ്.ശെല്‍വം ആദ്യമായി സ്വതന്ത്ര സംവിധായകനാവുന്ന ചിത്രമാണ് രാമേശ്വരം. സംഗീതം തിരു.


Click it and Unblock the Notifications