ഗോപിക വീണ്ടും ഓട്ടോഗ്രാഫ് എഴുതുന്നു
ഓട്ടോഗ്രാഫ് എന്ന ചിത്രമാണ് നടിയെന്ന നിലയില്‍ ഗോപികയുടെ സ്ഥാനമുറപ്പിച്ചത്. ചേരന്‍ സംവിധാനം ചെയ്ത ഈ വ്യത്യസ്ത ചിത്രത്തിനു ശേഷം തമിഴിലും മലയാളത്തിലും ഗോപികക്ക് ഒട്ടേറ അവസരങ്ങള്‍ ലഭിച്ചു. പ്രണയമണിത്തൂവല്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറിയതെങ്കിലും ഒരു ഇടവേളക്കു ശേഷം ഓട്ടോഗ്രാഫിലൂടെയാണ് ഗോപികക്ക് പുതിയ അവസരങ്ങള്‍ തുറന്നുകിട്ടിയത്.
തമിഴില്‍ ഈയിടെയായി ഗോപിക അഭിനയിക്കുന്നത് കുറഞ്ഞു. പകരം മലയാളത്തില്‍ ഒരു പിടി ചിത്രങ്ങള്‍. ദിലീപിന്റെയും മമ്മൂട്ടിയുടെയും നായികയായി ഒന്നിനു പിറകെ ഒന്നായി ചിത്രങ്ങള്‍ ലഭിച്ച ഗോപികക്ക് ഇപ്പോള്‍ അലിഭായിയില്‍ മോഹന്‍ലാലിന്റെ നായികയാവാനും അവസരം. പക്ഷേ അലിഭായിക്കു ശേഷം ചെയ്യാനായി മലയാളത്തില്‍ നിന്ന് പുതിയൊരു ചിത്രവും ഗോപികയെ തേടിയെത്തിയിട്ടില്ല.
മലയാളത്തില്‍ കിട്ടുന്ന ഈ ഇടവേളയില്‍ തമിഴിലേക്ക് തിരിച്ചുപോകാനൊരുങ്ങുകയാണ് ഗോപിക. ഒരു പക്ഷേ ഗോപികക്ക് മറ്റൊരു ബ്രേക്കാനാവിടയുളള ചിത്രം. ചേരന്‍ ഒരുക്കുന്ന ഓട്ടോഗ്രാഫിന്റെ രണ്ടാം ഭാഗത്തിലൂടെയാണ് ഗോപിക വീണ്ടും തമിഴിലെത്തുന്നത്.
മായക്കണ്ണാടിയുടെ പരാജയത്തിനു ശേഷം ഒരു തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് ചേരന്‍ ഓട്ടോഗ്രാഫിന് രണ്ടാം ഭാഗം ഒരുക്കുന്ന ചിത്രമാണ്. ഓട്ടോഗ്രാഫിലെ നായകനായ ചേരന്‍ ഈ ചിത്രത്തിലും പ്രത്യക്ഷപ്പെടുന്നുണ്ട്.
ഓട്ടോഗ്രാഫില്‍ സ്നേഹയും ഗോപികയും മല്ലികയുമാണ് നായികമാരായിരുന്നത്. അവസാന രംഗത്തില്‍ നായകനെ വിവാഹം ചെയ്യുന്ന പെണ്‍കുട്ടിയായി കനികയും വേഷമിട്ടിരുന്നു. ഓട്ടോഗ്രാഫ് 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രണ്ട് നായികമാരേയുള്ളൂ- ഗോപികയും കനികയും.


Click it and Unblock the Notifications