ഭാവനക്ക് പകരം പാര്‍വതി
മറ്റു ചിത്രങ്ങളിലെ തിരക്കുകള്‍ കാരണമാണ് നാന്‍ കടവുള്‍ എന്ന ചിത്രത്തില്‍ നിന്ന് ഭാവന പിന്‍മാറിയത്. ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പല വട്ടം മാറ്റിവച്ചിരുന്നു. ഒടുവില്‍ ഭാവനയുടെ ഡേറ്റുകള്‍ ലഭ്യമല്ലാത്തതിനാല്‍ മറ്റൊരു നായികയെ തേടാന്‍ സംവിധായകന്‍ ബാല നിര്‍ബന്ധിതനായി.
ഭാവനയ്ക്കു പകരം മലയാളത്തില്‍ നിന്നുള്ള മറ്റൊരു നടിയെയാണ് ബാല നായികയായി തേടിയത്. ആ അന്വേഷണം ചെന്നു നിന്നത് നോട്ട്ബുക്കിലൂടെ സിനിമയിലെത്തിയ പാര്‍വതിയിലും.
നോട്ട്ബുക്കിനു ശേഷം വിനോദയാത്രയിലും ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച പാര്‍വതി ഇപ്പോള്‍ ഒരു കന്നഡ ചിത്രത്തിന്റെ തിരക്കിലാണ്. പുനീത് രാജ് കുമാര്‍ നായകനാവുന്ന മിലനോ എന്ന കന്നഡ ചിത്രത്തില്‍ പാര്‍വതി നായികയാണ്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് നാന്‍ കടവുളില്‍ നായികയാവാന്‍ പാര്‍വതിക്ക് ബാലയുടെ ക്ഷണം ലഭിക്കുന്നത്.
അജിത്താണ് നാന്‍ കടവുളിലെ നായകന്‍. അജിത്തിന്റെ നായികയായുള്ള തമിഴിലെ തുടക്കം തനിക്ക് കിട്ടാവുന്ന ഏറ്റവും മികച്ച അവസരമായാണ് പാര്‍വതി കാണുന്നത്.


Click it and Unblock the Notifications