തൃഷക്ക് ഗ്ലാമര്‍ റാണിയുടെ കിരീടം
വിക്രമിന്റെ ഭീമയില്‍ ശരീരവടിവുകള്‍ വെളിവാക്കുന്ന തരത്തിലുള്ള വേഷങ്ങളുമായി പ്രത്യക്ഷപ്പെടുന്ന തൃഷയുടെ പുതിയ ചിത്രമായ കിരീടത്തിന്റെയും ഹൈലൈറ്റ്സ് ഗ്ലാമര്‍ പ്രദര്‍ശനം തന്നെ. ഗാനരംഗത്തില്‍ ഗ്ലാമര്‍ പ്രദര്‍ശനത്തിന്റെ പുതിയ രീതികള്‍ പരീക്ഷിക്കുകയാണ് ഈ നടി.
മാറിടത്തില്‍ ടാറ്റൂ പതിപ്പിച്ച് അത് പകുതിയിലേറെയും വെളിവാക്കും വിധം ഇറക്കിവെട്ടിയ ഗൗണ്‍ ധരിച്ച് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുകയാണ് തൃഷ. നയന്‍താരയെ പോലെ അരയിളക്കിയും കുനിഞ്ഞും മാംസളഭാഗങ്ങള്‍ പരമാവധി വെളിവാക്കുന്നതിനു പകരം പ്രേക്ഷകരുടെ മനമിളക്കാന്‍ ഇത്തരം ചില നമ്പരുകള്‍ പ്രയോഗിച്ചിരിക്കുകയാണ് തൃഷ കിരീടത്തില്‍.
കേരളത്തില പല ഭാഗങ്ങളിലായാണ് കീരീടത്തിലെ ഗാനരംഗം ചിത്രീകരിച്ചത്. ആലപ്പുഴയില്‍ കായലില്‍ തൃഷ ഗ്ലാമര്‍ നൃത്തമാടുന്നതു കാണാന്‍ ആരാധകര്‍ ബോട്ട് വാടകയ്ക്കെടുത്ത് കായലിനു നടുവിലെത്തിയത്രേ.
മലയാളത്തിലെ മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ കിരീടത്തിന്റെ തമിഴ് റീമേക്കാണ് ഈ ചിത്രം. മോഹന്‍ലാല്‍ അവതരിപ്പിച്ച നായകവേഷം അജിത്ത് ചെയ്യുമ്പോള്‍ പാര്‍വതി അവതരിപ്പിച്ച വേഷമാണ് തൃഷക്ക്. മലയാളത്തില്‍ നിന്നും ഒട്ടേറെ മാറ്റങ്ങളോടെയാണ് കിരീടം തമിഴില്‍ ഒരുക്കുന്നത്. തൃഷയുടെ വേഷത്തിനും കിരീടത്തിലെ പാര്‍വതിയുടെ കഥാപാത്രത്തില്‍ നിന്നും ഒട്ടേറെ മാറ്റങ്ങളുണ്ട്.
വിജയ് എന്ന നവാഗത സംവിധായകനാണ് ഈ ചിത്രമൊരുക്കുന്നത്. മലയാളത്തില്‍ നിന്ന് കൊച്ചിന്‍ ഹനീഫയും കെ.പി.എ.സി ലളിതയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.


Click it and Unblock the Notifications