ഇരട്ടവേഷത്തില്‍ ഇഴുകിച്ചേരാന്‍ മീര

By Staff

തമിഴ് ചിത്രം നേപ്പാളിയില്‍ മീരാ ജാസ്മിന്‍ ഇരട്ടവേഷത്തിലാണ് അഭിനയിക്കുന്നത്. നായകന്‍ ഭരത് മൂന്ന് വേഷങ്ങളിലും ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു. കഥയിലും കഥാപാത്രങ്ങളിലും ഏറെ വ്യത്യസ്തതയുള്ള ചിത്രത്തില്‍ ഭരത് പല ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെടുന്നത്. ഒപ്പം മീരാ ജാസ്മിന്റെ ഇതുവരെ കാണാത്ത പുതിയ രൂപഭാവങ്ങള്‍ ചിത്രം പ്രേക്ഷകര്‍ക്ക് കാട്ടിത്തരും.

ഗ്ലാമര്‍ രംഗങ്ങളില്‍ പ്രത്യക്ഷപ്പെടാന്‍ മീരാ ജാസ്മിന്‍ ആദ്യമായി തയ്യാറാകുന്നുവെന്നതാണ് നേപ്പാളിയുടെ പ്രത്യേകത. നയന്‍താരയെയോ മുക്തയെയോ പോലെ ഗ്ലാമര്‍ രംഗങ്ങളില്‍ പ്രത്യക്ഷപ്പെടാനോ നായകനുമായി ഇഴുകിച്ചേര്‍ന്ന് അഭിനയിക്കാനോ മീര ഇതുവരെ തയ്യാറായിരുന്നില്ല. അത്തരം വേഷങ്ങള്‍ മീര വേണ്ടെന്നുവച്ചിട്ടുണ്ട്. എന്നാല്‍ നേപ്പാളിയില്‍ മീരയുടെ ഗ്ലാമര്‍ രംഗങ്ങളും നായകനുമായി ഇഴുക്കിച്ചേര്‍ന്നുള്ള പ്രകടനവും പ്രേക്ഷകര്‍ക്ക് കാണാം.

ഇതുവരെ ഗ്ലാമര്‍ രംഗത്തില്‍ അഭിനയിക്കാന്‍ തയ്യാറാവാത്ത മീര ആദ്യമായി മേനിപ്രദര്‍ശനം നടത്തുമ്പോള്‍ അത് എല്ലാ പരിധികളും വിട്ടുള്ള പ്രകടനം തന്നെയാവും. ഈ ചിത്രത്തില്‍ നീന്തല്‍ വേഷത്തിലാണ് മീര പ്രത്യക്ഷപ്പെടുന്നത്! അതും പോരാഞ്ഞ് ബലാത്സംഗ രംഗത്തിലും അഭിനയിക്കാന്‍ മീര തയ്യാറായിരിക്കുന്നു!!

തമിഴ് സിനിമയില്‍ ബലാത്സംഗരംഗങ്ങള്‍ മുമ്പ് പതിവായിരുന്നെങ്കിലും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അത്തരം രംഗങ്ങള്‍ കാണാറില്ല. എന്നാല്‍ പരുത്തിവീരന്‍ എന്ന ചിത്രം തമിഴ് സിനിമയില്‍ ബലാത്സംഗരംഗങ്ങള്‍ തിരികെ കൊണ്ടുവന്നിരിക്കുന്നു. സൂപ്പര്‍ഹിറ്റായ പരുത്തിവീരനിലേതു പോലൊരു ബലാത്സരംഗമാണ് നേപ്പാളിയിലും ഒരുക്കിയിരിക്കുന്നത്. ഈ രംഗത്തില്‍ അഭിനയിക്കാന്‍ നായികയായ മീരാ ജാസ്മിന്‍ തയ്യാറാവുകയും ചെയ്തു.

നീന്തല്‍ വേഷത്തിലും ബലാത്സംഗരംഗത്തിലും അഭിനയിക്കാന്‍ തയ്യാറായതോടെ മീര തന്റെ ഇമേജ് തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. നായകന്‍ ഭരത്തിനൊപ്പം ഇഴുക്കിച്ചേര്‍ന്നുള്ള ഒട്ടേറെ രംഗങ്ങളിലാണ് മീര നേപ്പാളിയില്‍ അഭിനയിക്കുന്നത്. ദേഹവടിവുകള്‍ വെളിവാക്കുന്ന വസ്ത്രങ്ങളാണ് ഈ രംഗങ്ങളില്‍ മീര അണിയുന്നത്.

ഒറ്റൈപ്പായും പോതും- തൂങ്ക അല്ല (ഒറ്റപ്പായ മാത്രം മതി-ഉറങ്ങാനല്ല), അഴകിയ ഉതടുകള്‍ വേണ്ടും-പേശ അല്ല (മനോഹരമായ ചുണ്ടുകള്‍ വേണം- സംസാരിക്കാനല്ല) തുടങ്ങിയ ഇക്കിളിപ്പെടുത്തുന്ന വരികളടങ്ങിയ ഗാനങ്ങളാണ് ഈ ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. അതിലേറെ ഇക്കിളിപ്പെടുത്തുന്ന ഗാനരംഗങ്ങളില്‍ മീരയുടെ മദാലസ ഭാവങ്ങള്‍ കാണാം.

ചിത്രത്തിലെ നായകന്‍ ഒരു ഗൂര്‍ഖയാണ്. രാത്രികളില്‍ അയാള്‍ക്ക് ജോലിയുണ്ടാവും. പകലുകളില്‍ മാത്രമാണ് വീട്ടിലുണ്ടാവുക. വിവാഹിതനായപ്പോഴും ആദ്യരാത്രി അയാള്‍ക്ക് അനുഭവിക്കാനായില്ല. കാമിനിക്കൊപ്പം ആദ്യപകലായിരുന്നു അയാളുടേത്. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന രംഗങ്ങളായാണ് ഈ ആദ്യപകല്‍ ചിത്രീകരിച്ചിരിക്കുന്നത്.

മീരാ ജാസ്മിന്‍ വിവാഹിതയായും വിദ്യാര്‍ത്ഥിയായും ഇരട്ടവേഷത്തിലാണ് അഭിനയിക്കുന്നത്. ഒപ്പം ഭരത് വിവിധമായ മൂന്ന് വേഷങ്ങളിലുമെത്തുന്നു. ആറടി മൂന്നിഞ്ച് ഉയരത്തിലും സാധാരണയിലും കുറഞ്ഞ ഉയരത്തിലും ഭരത് പ്രത്യക്ഷപ്പെടുന്നു. ബധിരനും മൂകനുമായ യുവാവായാണ് മൂന്നാമത്തെ വേഷം.

ഉയരം കൂടിയ ഷൂസ് ഉപയോഗിച്ചാണ് ഭരത്തിന് ആറടി മൂന്നിഞ്ച് ഉയരം സാധ്യമാക്കിയത്. ഉയരം കുറഞ്ഞ വേഷം ചെയ്യാന്‍ പതിനെട്ട് കിലോയോളം തൂക്കം കുറച്ചാണ് ഭരത് അഭിനയിക്കുന്നത്. ഇത് ഒരു മാനസിക രോഗിയുടെ വേഷം കൂടിയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X