രജനി തന്നെ ചക്രവര്‍ത്തി : ബച്ചന്‍
മുംബൈ : ഇന്ത്യ കണ്ട ഏറ്റവും വലിയ താരചക്രവര്‍ത്തി രജനികാന്ത് തന്നെയെന്ന് അമിതാഭ് ബച്ചന്‍. ലാളിത്യവും വിനയവും കൊണ്ട് വെളളിത്തിരയും ആരാധക മനസും കീഴടക്കിയ രജനിയെക്കുറിച്ച് തനിക്ക് ആദരവുണ്ടെന്നും ബിഗ് ബി പറയുന്നു.
സൂപ്പര്‍ താര പദവിയുടെ കാര്യത്തില്‍ താന്‍ വെറും രാജാവാണെന്നും ചക്രവര്‍ത്തി പദം അമിതാബ് ബച്ചനാണെന്നും രജനി പറഞ്ഞിരുന്നു. അതിനോട് പ്രതികരിക്കവെയാണ് ബിഗ് ബി രജനിയുടെ മേല്‍ പ്രശംസ കോരിച്ചൊരിഞ്ഞത്.
തന്നെ രജനികാന്തുമായി താരതമ്യം ചെയ്യുന്നതു തന്നെ അസംബന്ധമാണെന്ന് ബച്ചന്‍ പറയുന്നു. ""അദ്ദേഹം ഒരു പ്രതിഭാസമാണ്. രജനി തന്നെയാണ് ബോസ്. സംശയമില്ല"".
""താരരാജാവ് ചക്രവര്‍ത്തി തുടങ്ങിയ വിശേഷണ പദങ്ങളോട് തനിക്ക് വെറുപ്പാണ്. എന്നാല്‍ രജനിയുടെ കാര്യം വരുന്പോള്‍ യാഥാര്‍ത്ഥ്യം അംഗീകരിച്ചേ മതിയാകൂ"" - ബച്ചന്‍ പറയുന്നു.
ശിവാജിയില്‍ ഒരു രംഗത്തില്‍ അമിതാഭ് ബച്ചന്‍ അതിഥിയായി പ്രത്യക്ഷപ്പെടുന്നുണ്ട്. "അന്ത കാനൂണ്‍" എന്ന അമിതാഭ് ചിത്രത്തില്‍ രജനി അതിഥിതാരമായി പ്രത്യക്ഷപ്പെട്ടിരുന്നു. തന്റെ അഭിനയ ജീവിതത്തിലിന്നോളം കണ്ടിട്ടുളള ഏറ്റവും ചടുലമായ അതിഥിതാര വേഷമായിരുന്നു രജനിയുടേതെന്ന് ബിഗ് ബി ഓര്‍ക്കുന്നു.


Click it and Unblock the Notifications