മല്ലികയുടെ ചുണ്ടില്‍ ചിന്പുവിന്റെ ചുംബനം
മല്ലികാ ഷെരാവത്തിന്റെ ഉടലഴകും വളവും തിരിവും ബോളിവുഡിന് കാണാപ്പാഠമാണ്. കാമറയ്ക്കു മുന്നില്‍ എന്തും ചെയ്യാന്‍ തയ്യാറാണീ സുന്ദരി. തുണിയുടുത്തും ഉടുക്കാതെയും കിടപ്പറ രംഗങ്ങളിലും ചുംബന രംഗങ്ങളിലുമൊക്കെ പ്രത്യക്ഷപ്പെട്ട് ആരാധകരുടെ ഹൃദയമിടിപ്പിനെ സ്വന്തം ചൊല്‍പടിക്കു നിര്‍ത്തുന്ന മല്ലിക, ഇതാ വരുന്നു തെന്നിന്ത്യയിലേയ്ക്ക്.
എന്തുകൊണ്ടും മല്ലികയുടെ കയ്യിലിരുപ്പിന് പകരം വയ്ക്കാന്‍ നടനൊന്നേയുളളൂ, ദക്ഷിണേന്ത്യയില്‍. സാക്ഷാല്‍ ചിന്പു. നമ്മുടെ സ്വന്തം നയന്‍സിന്റേതായിരുന്ന ചിലന്പരശന്‍.
അടിപൊളിയൊരു ചുംബന രംഗം ഇവര്‍ക്കായി ചിത്രത്തിലുണ്ടാവും. ചിന്പു മല്ലികയെയാണോ മല്ലിക ചിന്പുവിനെയാണോ ചുംബിക്കുന്നത് എന്ന് ചിത്രം കണ്ടാലേ അറിയൂ.
വല്ലവനില്‍ നയന്‍താരയുടെ ഇളംചുണ്ടുകള്‍ ചിന്പു കടിച്ചെടുക്കുന്ന രംഗമുണ്ടായിരുന്നു. തമിഴകത്തിന്റെ സ്വന്തം ചുംബനവീരനായ കമലഹാസനെ വെല്ലുന്ന കൃത്യതയോടെയാണ് ചിന്പു സ്വന്തം ചിത്രങ്ങളില്‍ ചുംബന രംഗങ്ങള്‍ പ്ലാന്‍ ചെയ്യുന്നത്.
മര്‍ഡര്‍ എന്ന ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്മിയും മല്ലികയും അഭിനയിച്ച കിടപ്പറ രംഗങ്ങളും ചുംബന രംഗങ്ങളും ഇപ്പോഴും ബോളിബുഡിന് ഹരം പകരുന്നുണ്ട്.
ഏതായാലും ചുംബനസീനുകളുടെ ആരാധകര്‍ കാത്തിരിക്കുകയാണ്. എന്തും ചെയ്യുന്ന ചിന്പുവും പുളഞ്ഞു മറിയാന്‍ മല്ലികയും. തിരശീലയ്ക്കു തീപിടിക്കുന്ന രംഗങ്ങളുമായി അവര്‍ വരുന്നു. ശേഷം സ്ക്രീനില്‍.....


Click it and Unblock the Notifications