ശിവജിയ്ക്കപ്പുറം യെവന്‍ഡാ......

By Staff

സിക്സുക്കപ്പുറം സെവന്‍ഡാ, ശിവജിയ്ക്കപ്പുറം എവന്‍ഡാ..... സ്റ്റൈലന്‍ ഡയലോഗുകളിലും സമാനതകളില്ലാത്ത നന്പരുകളിലും തീയേറ്ററുകള്‍ ഇളകി മറിയുന്പോള്‍ കളക്ഷന്‍ റെക്കോഡുകളും തകര്‍ന്നു വീഴുന്നു. ബോക്സോഫീസും ചോദിക്കുന്നത് ഇതുതന്നെയാണ് ശിവജിക്കപ്പുറം യെവന്‍ഡാ....

റിലീസായി ഒരാഴ്ച പിന്നിട്ടിട്ടും ശിവജിയെ കാണാനുളള തിരക്കു നിലയ്ക്കുന്നില്ല. ചിത്രം അത്ര പോരെന്നും നന്പരുകള്‍ ഏശുന്നില്ലെന്നും പലരും അടക്കം പറയുന്നതൊന്നും ആരാധകര്‍ കാര്യമായെടുത്ത ലക്ഷണമില്ല.

ചെന്നൈയില്‍ മാത്രം 18 തീയേറ്ററുകളിലാണ് ശിവജി തകര്‍ത്തോടുന്നത്. പക്ഷേ ജൂണ്‍ 26 വരെ ടിക്കറ്റില്ല എന്ന ബോര്‍ഡ് എല്ലാ തീയേറ്ററിനു മുന്നിലും കാണാം.

രജനി തരംഗം ഉണര്‍ത്തിവിട്ട ആവേശം ആദ്യ ആഴ്ചകളില്‍ തന്നെ മുതലാക്കാനാണ് പരമാവധി തീയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്തത്. കണക്കുകൂട്ടല്‍ തെല്ലും പിഴച്ചില്ല. ആവേശം അതേപടി പണമായി പരിവര്‍ത്തനം ചെയ്യുന്ന മാന്ത്രികക്കാഴ്ച രാജ്യമാകെ ഒരുപോലെ കാണാം.

സംശയമുണ്ടെങ്കില്‍ ശിവജി തിരുത്തിയെഴുതി റെക്കോര്‍ഡ് പട്ടിക വായിക്കൂ..

തമിഴ് നാട്ടില്‍ മാത്രം അറുനൂറിലേറെ പ്രിന്റുകള്‍..

അമേരിക്കയിലും ഇംഗ്ലണ്ടിലും മലേഷ്യയിലും സിംഗപ്പൂരിലും ആസ്ത്രേലിയയിലുമായി 160 പ്രിന്റുകള്‍....

തെലുങ്കില്‍ 320 പ്രിന്റുകള്‍....

ഇംഗ്ലണ്ടിലെ സിനിമാ ഹിറ്റ് ചാര്‍ട്ടിലെ ആദ്യ പത്തിലിടം നേടിയ ആദ്യ തമിഴ് ചിത്രം. ഇപ്പോള് ഒന്പതാം സ്ഥാനത്താണ് ശിവജി.

ഒരാഴ്ച കൊണ്ട് തമിഴ് നാട്ടില്‍ നിന്നുമാത്രം കളക്ഷന്‍ 25 കോടി രൂപ.

തമിഴ് നാട്ടില്‍ നിന്നും പ്രതീക്ഷിക്കുന്നത് 60 മുതല്‍ 70 വരെ കോടി.

ടിക്കറ്റ് വില്‍പനയില്‍ നിന്നുമാത്രം പ്രതീക്ഷിക്കുന്ന വരുമാനം 150 കോടി രൂപ.

ശിവജിയ്ക്കപ്പുറം യെവന്‍ഡാ എന്ന് ബോക്സോഫീസ് അലറുന്നതിന് കാരണം വേറെ വേണോ....

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X