ശിവാജി: രജനിയെ വെളുപ്പിക്കാന്‍ ഒരു വര്‍ഷം!!!
കാക്ക കുളിച്ചാല്‍ കൊക്കാവുമോ? ശിവാജി കണ്ടിറങ്ങിയ പ്രേക്ഷകരെ അലട്ടുന്ന ചോദ്യമാണിത്.
സ്വതവേ കാക്കകറുന്പനായ രജനീ ശിവാജിയിലെ ഒരു ഗാനരംഗത്ത് തന്‍റെ സ്വതസിദ്ധമായ നിറം വെടിഞ്ഞ് വെളുത്തു സുന്ദരകുട്ടപ്പനായി പ്രത്യക്ഷപ്പെട്ടതാണ് കാണികളെ ആശയകുഴപ്പത്തിലാക്കിയത്. എന്തായാലും ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്കേ ആ രഹസ്യം അറിയൂ.
രജനിയെ വെളുപ്പിക്കാനായി അവര്‍ പെട്ട പാട് ചില്ലറയല്ല. ഒരു വര്‍ഷമാണ് ഇതിനായി പാഴാക്കിയത്. ഇതിനായി വാരിയെറിഞ്ഞ പണത്തിനും കണക്കില്ല.
അതും ഒരു ഗാനരംഗത്തിന് വേണ്ടി മാത്രമാണ് ഈ പെടാപാടൊക്കെ എന്ന് വരുന്പോള്‍ കാര്യം നിസാരമാണോ? ഒരു കൂടൈ എന്ന ഗാനത്തിലാണ് രജനീ സായിപ്പായി മാറിയത്. കറുത്ത രജനി എങ്ങനെ സായിപ്പായി സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടു എന്നത് സിനിമ ഇറങ്ങും മുന്പേ പലരും ചോദിച്ച പഴകിയ ചോദ്യമായി ഇതിനകം മാറി കഴിഞ്ഞു.
എന്തായാലും അതിനു പിന്നിലെ രഹസ്യം സിനിമയുടെ നിര്‍മാതാക്കള്‍ ഈയിടെ വെളിപ്പെടുത്തി. സ്കിന്‍ ഗ്രാഫ്റ്റിങ് എന്ന സാങ്കേതിക വിദ്യയാണ് പണിയൊപ്പിച്ചതെന്നാണ് അവരുടെ മറുപടി. കറുത്ത് സ്റ്റെല്‍ മന്നന്‍ സായിപ്പായി മാറിയത് എങ്ങനെയെന്നും അവര്‍ വിവരിക്കുന്നു...
ആദ്യം രജനിയെ വച്ചും പിന്നെ ഒരു വെളളക്കാരിയെ വച്ചും ഈ ഗാനരംഗം വെവ്വേറെ ഷൂട്ട് ചെയ്തു. അതിന് ശേഷം സ്കിന്‍ ഗ്രാഫ്റ്റിങ് സാങ്കേതികവിദ്യയിലൂടെ വെളളക്കാരിയുടെ തൊലിയുടെ നിറം രജനിക്കു നല്‍കി.
ഈ പ്രക്രിയ ഇന്ത്യന്‍ ആര്‍ട്സ് എന്ന സ്ഥാപനത്തെയാണ് ഏല്‍പിച്ചത്. ഒരു വര്‍ഷം കൊണ്ടാണ് സ്കിന്‍ഗ്രാഫ്റ്റിങ് പൂര്‍ത്തിയാക്കിയത്. 6000 ഫ്രെയിമുകളില്‍ സ്കിന്‍ ഗ്രാഫ്റ്റിങ് ചെയ്യുകയെന്നത് ഹിമാലയ പ്രയത്നം തന്നെയായിരുന്നു.
എങ്കിലും ജോലി തീര്‍ന്നപ്പോള്‍ സിനിമയ്ക്ക് അതൊരു പൊന്‍തൂവലായി. സായിപ്പായ രജനി പ്രേക്ഷകര്‍ക്ക് കൗതുകമാകുകയും ചെയ്തു. എന്തായാലും രജനിയുടെ അഖിലാണ്ഡചിത്രമായ ശിവാജി കോടികള്‍ വാരി കുതിക്കുന്പോള്‍ വാര്‍ദ്ധക്യം ബാധിച്ച സ്റ്റൈല്‍മന്നന്‍റെ പുതിയ മുഖം ഏറെ പ്രശംസിക്കപ്പെടുകയുണ്ടായി.
യുവത്വം തുളുന്പുന്ന രജനിയുടെ പുതിയ സ്റ്റൈലിനു പിന്നിലെ കാരണക്കാര്‍ ആരെന്ന് ഇതോടെ ഡിസൈനര്‍മാര്‍ക്കിടെ തര്‍ക്കവുമായി. ബോളീവുഡിലെ അതിപ്രശസ്തരായ കോസ്റ്റ്യൂം ഡിസൈനര്‍മാരായ നീതലുലയും മനീഷ് മല്‍ഹോത്രയുമാണ് രജനീയുടെ പുതിയ രൂപത്തിന്‍റെ ക്രെഡിറ്റ് അവകാശപ്പെടുന്നത്.
‘ടൈറ്റില്‍ സോങ്ങിലേത് അടക്കം രജനിയുടെ എല്ലാ വസ്ത്രാലങ്കാരവും ഞാന്‍ തയ്യാറാക്കിയതാണ്. രജനിയേയും നായിക ശ്രീയയേയും പുതിയ വേഷം അണിയിച്ചതും ഞാനാണ്. എന്തുകൊണ്ടാണ് മറ്റുള്ളവര്‍ അതിന്‍റെ പേരില്‍ അവകാശവാദം ഉന്നയിക്കുന്നത് എന്ന് എനിക്ക് മനസിലാകുന്നില്ല’- മനീഷ് പറയുന്നു. ശിവാജിയുടെ നേട്ടത്തിന് എല്ലാവരും നീതയെ അഭിനന്ദിക്കുന്നതിലുള്ള വിഷമം മനീഷ് മറച്ചുവയ്ക്കുന്നില്ല.
എന്നാല്‍ ടൈറ്റില്‍ സോങിന്‍റെ മുഴുവന്‍ ജോലിയും ചെയ്തത് താനാണെന്ന് നീതയും അവകാശപ്പെടുന്നു. മനീഷ് ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്തോ എന്ന് എനിക്ക് അറിയില്ല. ടൈറ്റില്‍ ഗാനം ഒരു സ്വപ്ന സ്വീക്വന്‍സ് ആണ്. അതില്‍ ആറു തവണ രജനി വേഷംമാറുന്നുണ്ട്. നായിക ശ്രീയയുടെയും സഹതാരങ്ങളുടെയും വേഷത്തിലും പ്രത്യേകതകളുണ്ട്. എല്ലാം ഒരുക്കിയത് ഞാനാണ്’- നീത പറയുന്നു.
ഇനി രജനിയുടെ രൂപഭാവങ്ങളിലെ മാറ്റങ്ങള്‍ക്ക് കൂടുതല്‍ അവകാശക്കാര്‍ അവര്‍ തമ്മില്‍ രജനിയ്ക്ക് മേലും അവകാശമുന്നയിക്കുമോ എന്നെല്ലാം ഓര്‍ത്ത് വ്യാകുലരായിരിക്കുകയാണ് സ്റ്റൈല്‍മന്നന്‍റെ ആരാധകര്‍.


Click it and Unblock the Notifications