നിശാനൃത്തത്തിനിടെ തൃഷയ്ക്ക് തല്ല്
മദ്യപിച്ച് കടല്‍ത്തീരത്ത് ബഹളമുണ്ടാക്കിയതിന് മുമ്പൊരിക്കല്‍ ചെന്നൈ പൊലീസിന്റെ താക്കീത് നേരിടേണ്ടി വന്നിട്ടുണ്ട് നടി തൃഷക്ക്. ആ സംഭവത്തിനു ശേഷം നല്ല കുട്ടിയായി നടയ്ക്കാനാണ് തൃഷയുടെ ശ്രമമെങ്കിലും നിശാനൃത്തങ്ങളും രാവേറെ ചെല്ലുന്ന ആഘോഷങ്ങളും നടിക്ക് ഇപ്പോഴും ഹരമാണ്.
വാരാന്ത്യങ്ങളില്‍ ചെന്നൈയിലെ നക്ഷത്ര ഹോട്ടലുകലിലെ ഡിസ്കോതെക് പാര്‍ട്ടികളില്‍ പങ്കെടുക്കുന്നത് തൃഷയുടെ പതിവാണ്. കൂട്ടിന് സഖിമാരുമുണ്ടാവും. ജൂണ്‍ 17ന് പതിവു പോലെ അഡയാറിലെ ഒരു നക്ഷത്ര ഹോട്ടലിലെ പാര്‍ട്ടിയില്‍ പങ്കെടുത്ത തൃഷക്ക് ഓര്‍ക്കാപ്പുറത്താണ് കരണത്ത് അടി കിട്ടിയത്.
നാസികില്‍ ഉണ്ടാക്കുന്ന സുല എന്ന നിറമില്ലാത്ത വീഞ്ഞും കുടിച്ച് നൃത്തമായി രസിച്ച തൃഷയും സഖിമാരും രാത്രി 12.30ഓടെ ആഘോഷം മതിയാക്കി തിരികെ പോകാന്‍ തുടങ്ങുമ്പോഴാണ് സംഭവം നടന്നത്. ഹാളിലേക്കു കടന്നുവന്ന സ്ത്രീയുമായി കൂട്ടിയിടിച്ച തൃഷ അവരോട് മാപ്പ് ക്ഷമ ചോദിച്ചെങ്കിലും മറുപടിയായി കിട്ടിയത് കരണക്കുറ്റിക്ക് നല്ല വീക്കാണ്. അതും ഒന്നല്ല, മൂന്നു തവണ! ഗ്ലാമര്‍ നടിയെ തല്ലാന്‍ ധൈര്യപ്പെട്ട സ്ത്രീ വായില്‍ തോന്നുന്നതൊക്കെ പറഞ്ഞ് തൃഷയെ അപമാനിക്കുകയും ചെയ്തു.
സുന്ദരവദനത്ത് അടിയേറ്റതിന്റെ അന്താളിപ്പില്‍ നിന്ന തൃഷയോട് സുരക്ഷാ കാരണങ്ങളാല്‍ ഹോട്ടല്‍ വിടണമെന്ന് ജീവനക്കാര്‍ പറഞ്ഞെങ്കിലും നടി കൂട്ടാക്കിയില്ല. ഒടുവില്‍ സംഭവത്തിന്റെ പേരില്‍ ഹോട്ടല്‍ അധികൃതര്‍ തൃഷയോട് മാപ്പ് പറഞ്ഞു. തന്നെ തല്ലിയ സ്ത്രീ ആരാണെന്ന് അറിയാതെ താന്‍ ഹോട്ടല്‍ വിട്ട് പോകില്ലെന്ന് തൃഷ പറഞ്ഞെങ്കിലും കുറച്ചു സമയത്തിനു ശേഷം നടിയും സഖിമാരും അവിടം വിട്ടു പോയി.
ചെന്നൈയിലെ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയാണത്രെ തൃഷയെ തല്ലിയത്. നേരത്തെ പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിന് തൃഷയെ താക്കീത് ചെയ്തയാളാണത്രെ ഈ പൊലീസ് ഉദ്യോഗസ്ഥന്‍. ഇത്രയുമറിഞ്ഞതോടെ പഴയ സംഭവമോര്‍ത്ത് തല്ലിയ സ്ത്രീയുമായി ഇനിയും വഴക്കിന് നില്‍ക്കാതെ സ്ഥലം വിടുന്നതാണ് നല്ലതെന്ന് തൃഷക്ക് തോന്നിക്കാണും.


Click it and Unblock the Notifications