തേരോട്ടത്തിന് ശിവാജിയ്ക്കൊപ്പം ചന്ദ്രമുഖിയും

By Staff

ഇന്ത്യയിലും വിദേശത്തുമായി ശിവാജി തിയേറ്ററുകളില്‍ തകര്‍ത്തോടുന്നതിനിടെ സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ കഴിഞ്ഞ സിനിമ ചന്ദ്രമുഖിയും റെക്കോഡ്‌ സൃഷ്ടിക്കുന്നു.

ഒരേ തിയേറ്ററില്‍ ഏറ്റവും കൂടുതല്‍ ദിവസം പ്രദര്‍ശിപ്പിച്ച സിനിമ എന്ന റെക്കോഡാണ്‌ ചന്ദ്രമുഖി തകര്‍ത്തിരിക്കുന്നത്‌. 2005 ഏപ്രിലില്‍ പുറത്തിറങ്ങിയ ചന്ദ്രമുഖി 804 ദിവസം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ചാണ്‌ തമിഴ്‌ സിനിമാ ചരിത്രത്തില്‍ പുതിയ റക്കോര്‍ഡിട്ടിരിക്കുന്നത്.

1944ല്‍ പുറത്തിറങ്ങിയ ഹരിദാസ്‌ എന്ന സിനിമയുടെ റെക്കോഡാണ്‌ ചന്ദ്രമുഖി തകര്‍ത്തത്‌. ത്യാഗരാജ ഭാഗവതര്‍ നായകനായ ഹരിദാസ്‌ 784 ദിവസമാണ്‌ ഒരേ തിയേറ്ററില്‍ തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ചത്‌.

ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴാണ്‌ കന്നഡയില്‍ ആപ്തമിത്രയും തമിഴില്‍ ചന്ദ്രമുഖിയും ആയി മാറിയത്‌. പി. വാസുവാണ് തമിഴില്‍ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

സ്റ്റെയില്‍മന്നനു ചേരുന്ന ശൈലിതന്നെയാണ് ഈ ചിത്രത്തിന്‍റേതും. ചന്ദ്രമുഖി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ജ്യോതികയാണ്, രജനീകാന്തിന്റെ നായികയായതാകട്ടെ നയന്‍താരയും.

തമിഴില്‍ രജനീകാന്തിന്റെ തൊണ്ണൂറ്റൊമ്പതാമത്തെ സിനിമയാണ്‌ ചന്ദ്രമുഖിയെന്നും സംഖ്യാശാസ്ത്രപ്രകാരം ഇത്‌ അദ്ദേഹത്തിന്‌ ഭാഗ്യംകൊണ്ടുവന്നതാണെന്നും പറയപ്പെടുന്നുണ്ട്.

ഈ വമ്പന്‍ വിജയം ആഘോഷിക്കാനും രജനീകാന്തിനെ ആദരിക്കാനുമായി ചെന്നൈയില്‍ ഒരു ചടങ്ങ് നടക്കാനിരിക്കുകയാണ്. തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി മുതല്‍ നടന്‍ കമലാഹാസന്‍, സംവിധായകന്‍ കെ. ബാലചന്ദര്‍ എന്നിവരുള്‍പ്പെടെ പ്രമുഖരുടെ ഒരു നിരതന്നെ ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X