ഉറപ്പില്ലാത്ത കെട്ടുതാലികള്‍

By Staff

താരവിവാഹങ്ങള്‍ക്ക് ആയുസു കുറയുകയാണ്, പ്രത്യേകിച്ച് പുതിയ തലമുറയില്‍. തമിഴിലെ പ്രശസ്ത യുവതാരങ്ങളായ ശ്രീകാന്തും പ്രശാന്തുമാണ് തകരുന്ന ദാന്പത്യങ്ങളിലെ പുതിയ നായകര്‍. (അതോ വില്ലന്മാരോ?).

യൗവനത്തിന്റെ ഹരമായിരുന്ന നടനായിരുന്നു പ്രശാന്ത്. പ്രശസ്തിയുടെ വെളളിവെളിച്ചത്തില്‍ തിളങ്ങി നില്‍ക്കുന്പോള്‍ തന്നെ പ്രശാന്ത് വിവാഹിതനുമായി. ചെന്നൈ സ്വദേശിയായ ധനശേഖറിന്റെ മകള്‍ ഗൃഹലക്ഷ്മിയായിരുന്നു വധു. ഇരുവര്‍ക്കും യഥാകാലം ഒരു കുഞ്ഞും പിറന്നു.

സംഗതിയാകെ കുഴഞ്ഞത് പെട്ടെന്നാണ്. പ്രശാന്തിന്റെയും കുടുംബത്തിന്റെയും പെരുമാറ്റം ശരിയല്ലെന്നു കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെടുന്നുവെന്നും പരാതിപ്പെട്ട് ഗൃഹലക്ഷ്മിയും കുഞ്ഞും വീടു വിട്ടു. ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരെ സ്ത്രീപീഢനത്തിന് കേസും കൊടുത്തു.

ഒരു മസാല തമിഴ് ചിത്രത്തിന്റെ ക്ലൈമാക്സു പോലെ തീര്‍ത്തും അപ്രതീക്ഷിതമായത് സംഭവിച്ചു. ഗൃഹലക്ഷ്മി 1998ല്‍ നാരായണന്‍ വേണുപ്രസാദ് എന്നയാളെ വിവാഹം കഴിച്ചിരുന്നുവെന്നും ഇത് മറച്ചു വച്ചാണ് തന്റെ ഭാര്യയായി ജീവിച്ചതെന്നും പ്രശാന്ത് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നു.

ചെന്നൈ ആള്‍വാര്‍പേട്ടയിലെ വി എം കല്യാണമണ്ഡപത്തില്‍ വച്ചാണ് വിവാഹം നടന്നെതന്നാണ് വെളിപ്പെടുത്തല്‍. ചെന്നൈ സെന്‍ട്രല്‍ ജോയിന്റ് രജിസ്ട്രാര്‍ മുന്പാകെ വിവാഹം രജിസ്റ്റര്‍ ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റും തെളിവിനായി പ്രശാന്ത് ഹാജരാക്കുന്നു.

കോടതിയുടെ മുന്പിലാണ് ഈ വിഷയം ഇപ്പോള്‍. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ പ്രശാന്തും കുടുംബവും കെട്ടിച്ചമച്ചതാണ് ഈ പൂര്‍വവിവാഹ കഥയെന്ന് ഗൃഹലക്ഷ്മിയും പറയുന്നു. കുഞ്ഞ് തന്റേതാണെന്നും എന്നാല്‍ മറ്റൊരാളെ വിവാഹം കഴിച്ചത് മറച്ചു വച്ച് തന്നോടൊപ്പം കഴിഞ്ഞ ഗൃഹലക്ഷ്മിയ്ക്ക് മാപ്പില്ലെന്നുമാണ് പ്രശാന്തിന്റെ നിലപാട്.

ഭാര്യ വീട് കയ്യേറി, ഭര്‍ത്താവും കുടുംബവും സുഹൃത്തിന്റെ വീട്ടില്‍.

പ്രശാന്തിന്റെ കാര്യം കോടതിയിലാണെങ്കില്‍ മറ്റൊരു തമിഴ് യുവനടനായ ശ്രീകാന്താകട്ടെ അതിനെക്കാള്‍ ദയനീയ സ്ഥിതിയിലാണ്. രജിസ്റ്റര്‍ വിവാഹം ചെയ്ത ഭാര്യ വന്ന് വീട്ടില്‍ പൊറുതി തുടങ്ങിയപ്പോള്‍ ശ്രീകാന്തിനും കുടുംബത്തിനും സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടേണ്ടി വന്ന വിചിത്ര കഥയാണ് ഇത്.

അതിങ്ങനെ. പ്രണയിനിയായ വന്ദനയെ ജൂണില്‍ താന്‍ വിവാഹം കഴിക്കുമെന്ന് ശ്രീകാന്ത് പത്രസമ്മേളനം നടത്തി പ്രഖ്യാപിക്കുന്നു. ആന്ധ്ര ബ്രാഹ്മണ സമുദായക്കാരനായ ശ്രീകാന്തും റെഡ്യാര്‍ സമുദായക്കാരിയായ വന്ദനയും തമ്മില്‍ രണ്ടുവര്‍ഷത്തോളം കൊടുന്പിരിക്കൊണ്ട പ്രണയത്തിലായിരുന്നു.

വിവാഹ നിശ്ചയത്തിന് തലേന്ന് വന്ദനയുടെ സഹോദരന്‍ 16 കോടി രൂപയുടെ തട്ടിപ്പു കേസില്‍ പ്രതിയാണെന്ന വിവരം സിബിഐ പുറത്തുവിട്ടു. ഇതോടെ വിവാഹ നിശ്ചയവും വിവാഹവുമെല്ലാം നിര്‍ത്തി വച്ചു.

ആന്റി ക്ലൈമാക്സ് പുറത്തറിഞ്ഞത് പിന്നീടാണ്. യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ ശ്രീകാന്ത് വന്ദനയെ വിവാഹം കഴിച്ചുവത്രേ. ആന്ധ്രയിലെ കാക്കിനടയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. ഇരുവരുടെയും വീട്ടുകാര്‍ക്കും ഈ വിവാഹവാര്‍ത്ത അറിയാമായിരുന്നു. ആചാര പ്രകാരമുളള വിവാഹമാണത്രേ ജൂണില്‍ തീരുമാനിച്ചിരുന്നത്.

ശ്രീകാന്തും കുടുംബവും ആചാരപരമായ വിവാഹത്തില്‍ നിന്നും പിന്മാറിയതോടെ വന്ദനയും അമ്മയും ശ്രീകാന്തിന്റെ വടപഴനിയിലുളള വീട്ടില്‍ അതിക്രമിച്ചു കയറി താമസവും തുടങ്ങി.

ഇതു തന്റെ വീടാണെന്നും തന്റെ ഭര്‍ത്താവിനെയും കൊണ്ടേ ഇവിടെ നിന്നും പോകൂവെന്നുമുളള നിര്‍ബന്ധത്തിലാണ് വന്ദന. ഗത്യന്തരമില്ലാതെ ശ്രീകാന്തും കുടുംബവും ഒരു സുഹൃത്തിന്റെ വീട്ടിലേയ്ക്ക് താമസം മാറ്റി.

അപ്രതീക്ഷിതമായ ട്വിസ്റ്റുകളോടെ മുന്നേറുന്ന തമിഴ് തട്ടുപൊളിപ്പന്‍ സിനിമാക്കഥ പോലെയാണ് ഇരുനടന്മാരുടെയും ദാന്പത്യം. പ്രശസ്തിയുടെ പൊന്‍പ്രഭയില്‍ ആവേശത്തോടെ കെട്ടിയ താലികള്‍ക്ക് ജീവിതത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാനുളള കരുത്ത് കുറയുകയാണ്. ശിഥിലമായ താരകുടുംബങ്ങളുടെ പട്ടികയില്‍ രണ്ടു നടന്മാരുടെ പേരു കൂടി എഴുതിച്ചേര്‍ക്കപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X