ജയപ്രദ വീണ്ടും കമലിനൊപ്പം
നടിയും രാജ്യസഭാംഗവുമായ ജയപ്രദ തമിഴ് സിനിമാലോകത്തേയ്ക്ക് തരിച്ചുവരുന്നു. കമലഹാസന്‍റെ പുതിയ ചിത്രമായ ദശാവതാരത്തിലാണ് ജയപ്രദ അഭിനയിക്കുന്നത്.
അഭിനയിക്കണമെന്നാവശ്യപ്പെട്ട് കമല്‍ജി സമീപിച്ചയുടന്‍ ഞാന്‍ സമ്മതിയ്ക്കുകയായിരുന്നു. ദശാവതാരം അദ്ദേഹത്തിന്‍റെ സിനിമയാണ്. അതുകൊണ്ടാണ് അഭിനയിക്കാന്‍ തീരുമാനിച്ചത്.
ഞാന്‍ വളരെ ആരാധിക്കുന്ന നടനാണ് അദ്ദേഹം. അദ്ദേഹത്തെ വളരെയടുത്ത് അറിയാനുള്ള അവസരമുണ്ടായിട്ടുണ്ട്, എനിക്ക്-- കമലിനെക്കുറിച്ച് പറയുന്പോള്‍ ജയയ്ക്ക് നൂറ് നാവ്.
നിനൈത്താലേഇനിക്കും, സിലങ്കൈ ഒലി തുടങ്ങിയ ചിത്രങ്ങളില്‍ കമലിന്റെ നായികയായിരുന്നു ജയപ്രദ. ഒരുകാലത്ത് തെന്നിന്ത്യന്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരജോഡിയാണ് കമലും ജയയും.
ദശാവതാരത്തില്‍ പ്രധാനപ്പെട്ട വേഷത്തിലാണ് ജയപ്രദ എത്തുക. തമിഴിലേക്ക് തിരിച്ചുവരുന്നു എന്നറിഞ്ഞതിനെത്തുടര്‍ന്ന് ഒട്ടേറെ സിനിമാനിര്‍മാതാക്കള്‍ അവരെ സമീപിച്ചിട്ടുണ്ട്. ഏതായാലും പുതിയ മറ്റു സിനിമകളൊന്നും അവര്‍ സ്വീകരിച്ചിട്ടില്ല


Click it and Unblock the Notifications