twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചന്ദ്രമുഖിയ്ക്ക് പിറകേ ശിവാജിയും കോടതിയിലേയ്ക്ക്

    By Staff
    |

    ചെന്നൈ: ആഗോളതലത്തില്‍ കോടികള്‍ വാരി രജനിയുടെ ശിവാജി തകര്‍ത്തു മുന്നേറുന്പോള്‍ വിവാദങ്ങള്‍ക്ക് അതാസ്വദിച്ച് രസിച്ചിരിക്കാന്‍ പറ്റിലല്ലോ. അതുകൊണ്ട് ചിത്രത്തെയും വെല്ലുന്ന തരത്തില്‍ തങ്ങള്‍ക്കാവും വിധം വിവാദങ്ങളും പൊടിപൊടിക്കുകയാണ്.

    ദിവസവും ഓരോ പുതിയ വിവാദങ്ങള്‍ തിരികൊളുത്തിയാണ് ശിവാജി ഇപ്പോള്‍ മുന്നേറുന്നത്. ചിത്രത്തിന്‍റെ കഥാമോഷണമാണ് ഏറ്റവും പുതിയ വിവാദം.

    ചിത്രത്തിന്‍റെ കഥ മോഷ്ടിച്ചതാണെന്നും സിനിമയുടെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് തമിഴ് സിനിമകളിലെ അസിസ്റ്റന്‍റ് ഡയറക്ടര്‍ സുദാലൈ കെ.ജയരാജ ദേവനാണ് കോടതിയെ സമീപിച്ചത്. ശിവാജിയുടെ മൂലകഥ തന്‍റെതാണെന്നാണ് ഇയാളുടെ അവകാശവാദം.

    2005ല്‍ ശങ്കറിന്‍റെ മാനേജരുമായി ‘ശിവാജി’ സിനിമയുടെ കഥ താന്‍ ചര്‍ച്ച ചെയ്തിരുന്നു എന്നാണ്‌ പരാതിക്കാ‍രന്‍റെ ആരോപണം. അന്ന്‌ സംവിധായകനെ കാണാന്‍ കഴിഞ്ഞിരുന്നില്ല.

    തന്‍റെ കഥയാണ്‌ ശിവജിയുടേതെന്ന്‌ മനസിലാക്കുന്ന്‌ ജൂണ്‍ ആറിനായിരുന്നു. ഉടന്‍ ശങ്കറിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടില്‍ ഇല്ല എന്ന വിവരമാണ്‌ അറിയാന്‍ കഴിഞ്ഞത്‌.

    സിനിമ തുടര്‍ന്ന്‌ പ്രദര്‍ശിപ്പിച്ചാല്‍ തനിക്ക്‌ അത്‌ വലിയ നഷ്ടം ഉണ്ടാക്കുമെന്നും കേസില്‍ വിധിയുണ്ടാകുന്നത്‌ വരെ സിനിമ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണമെന്നുമാണ്‌ പരാതിക്കാരന്‍റെ ആവശ്യം.

    പരാതിയെ തുടര്‍ന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ ശങ്കറിനും മറ്റ് മൂന്ന് പേര്‍ക്കും ചെന്നൈ കോടതി നോട്ടീസ് അയച്ചു. അടുത്തയാഴ്ച നടക്കുന്ന കേസിന്‍റെ വിസ്താരണവേളയില്‍ നിലപാട് വ്യക്തമാക്കാനാണ് കോടതി ഇവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

    രജനീകാന്തിന്‍റെ സൂപ്പര്‍ഹിറ്റ്‌ ചിത്രമായ ‘ചന്ദ്രമുഖി’യുടെ കാര്യത്തില്‍ സമാനമായ അനുഭവമാണ് ഉണ്ടായത്. അന്ന് മലയാള തിരക്കഥാകൃത്ത് മധുമുട്ടമായിരുന്നു പരാതിക്കാരന്‍. മധുമുട്ടത്തിന്‍റെ ‘മണിച്ചിത്രതാഴ്‌’ ആദ്യം തെലുങ്കിലേക്കാണ്‌ റീമേക്ക്‌ ചെയ്യപ്പെട്ടത്‌.

    ഈ ചിത്രം പിന്നീട്‌ രജനി നായകനായി തമിഴില്‍ എടുത്തപ്പോള്‍ തിരക്കഥാകൃത്തിന്‍റെ സ്ഥാനം മധുമുട്ടത്തിന് ലഭിച്ചിരുന്നില്ല. നീണ്ടക്കാലം നിയമയുദ്ധം നടത്തിയിട്ടും വിധി പ്രതികൂലമായിരുന്നു. ഇപ്പോള്‍ പ്രിയദര്‍ശന്‍ ചിത്രം ഹിന്ദിയിലേക്ക്‌ റീമേക്ക്‌ ചെയ്യുമ്പോഴും മധുമുട്ടത്തിന്‌ പരിഗണന ലഭിച്ചിട്ടില്ല.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X