twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രജനീകാന്ത് അഭിനയം തുടരുമോ?

    By Staff
    |

    ബാബ എന്ന ചിത്രം വിജയിച്ചാല്‍ അഭിനയം നിര്‍ത്തി തമിഴ് നാട് രാഷ്ട്രീയത്തിലേക്ക് കടക്കുക എന്നതായിരുന്നു രജനീകാന്തിന്റെ പദ്ധതി. രാഷ്ട്രീയ പ്രവേശനത്തിനുള്ള എല്ലാ മുന്നൊരുക്കങ്ങളും അദ്ദേഹം നടത്തിയിരുന്നു. ബാബ വന്‍വിജയം നേടിയാല്‍ അതുണ്ടാക്കുന്ന താരകീര്‍ത്തിയുടെ പുതിയ ഉയര്‍ച്ച രാഷ്ട്രീയത്തില്‍ പരമാവധി പ്രയോജനപ്പെടുത്താമെന്നായിരുന്നു രജനിയുടെ കണക്കുകൂട്ടല്‍.

    എന്നാല്‍ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി ബാബ വിജയിച്ചില്ല. തിയേറ്ററുടമകള്‍ക്ക് അഡ്വാന്‍സ് പണം തിരിച്ചുകൊടുക്കേണ്ട സ്ഥിതി പോലും രജനിക്ക് നേരിടേണ്ടിവന്നു. അതോടെ വന്‍വിജയത്തിന്റെ ആരവങ്ങളുടെ ഉച്ചയില്‍ രാഷ്ട്രീയപ്രവേശനം നടത്താമെന്ന കണക്കുകൂട്ടല്‍ രജനിക്ക് മാറ്റിവയ്ക്കേണ്ടിവന്നു. ഉടന്‍ രാഷ്ട്രീയം വേണ്ട എന്ന തീരുമാനത്തില്‍ അദ്ദേഹമെത്തി.

    പടയപ്പയും ബാബയുമൊക്ക പുറത്തിറങ്ങിയ സമയത്ത് ജയലളിത രജനീകാന്തിന്റെ മുഖ്യശത്രുവായിരുന്നു. പടയപ്പയില്‍ രമ്യാ കൃഷ്ണന്‍ അവതരിപ്പിച്ച ദുഷ്ടതയും പകയും നിറഞ്ഞ തിന്മയുടെ ആള്‍രൂപമായ വില്ലത്തി വേഷം ജയലളിതയുടെ പ്രതിരൂപമാണെന്നുവരെ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി. പടയപ്പ എന്നാല്‍ മുരുകന്‍. സിനിമയുടെ അന്ത്യത്തില്‍ രമ്യാ കൃഷ്ണന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് മുന്നില്‍ മുരുകന്റെ ആയുധമായ വേലുമായി സിനിമയിലെ നായകനായ പടയപ്പ പ്രത്യക്ഷപ്പെടുമ്പോള്‍ വിവക്ഷ വ്യക്തം. പിശാചിനിയെ കീഴടക്കുന്ന മുരുകനായി രജനീകാന്ത് സ്വയം അവരോധിക്കുകയായിരുന്നു. മെഷീന്‍ ഗണ്ണില്‍ നിന്നും ഉതിര്‍ക്കുന്ന വെടിയുണ്ടകളെ വേലെറിഞ്ഞ് പടയപ്പ കീറിമുറിക്കുമ്പോള്‍ രജനിയുടെ ആരാധകര്‍ രോമാഞ്ചത്തിന്റെ പരകോടിയിലെത്തി.

    പടയപ്പയും ബാബയുമൊക്കെയിറങ്ങുമ്പോള്‍ തമിഴ് നാട് രാഷ്ട്രീയത്തെ ഇനി ഏറ്റവുമേറെ സ്വാധീനിക്കാന്‍ പോന്ന സൂപ്പര്‍താരം എന്ന നിലയിലായിരുന്നു രജനീകാന്തിന്റെ ഇമേജ്. എന്നാല്‍ ബാബ പരാജയപ്പെട്ടപ്പോള്‍ ആ ഇമേജിന് കോട്ടം തട്ടി.

    ചന്ദ്രമുഖി എന്ന ചിത്രം സൂപ്പര്‍താരമെന്ന നിലയില്‍ തന്റെ ഇമേജ് നിലനിര്‍ത്താന്‍ വേണ്ടി മാത്രമുള്ള ഒരു സംരംഭമായിരുന്നു. അതില്‍ രജനി വിജയിക്കുകയും ചെയ്തു. എന്നാല്‍ രാഷ്ട്രീയപ്രവേശനം എന്ന രജനിയുടെ സ്വപ്നം പിന്നെയും അകന്നുനിന്നു. മാത്രവുമല്ല ബാബയുടെ പരാജയത്തോടെ രാഷ്ട്രീയപ്രവേശനം മാറ്റിവച്ച രജനീകാന്ത് പിന്നീട് പലവട്ടം മലക്കം മറിയുന്നതാണ് കണ്ടത്.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X