twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രജനിയുടെ മലക്കംമറിച്ചിലുകള്‍

    By Staff
    |

    ജയലളിതയുടെ ശത്രു എന്ന നിലയില്‍ ഡിഎംകെയോട് സാഹോദര്യം പുലര്‍ത്തിയ രജനീകാന്ത് കഴിഞ്ഞ തമിഴ് നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആ അടുപ്പം അവസാനിപ്പിച്ചു. ജയലളിത വീണ്ടും മുഖ്യമന്ത്രിയാവുമെന്ന പ്രതീക്ഷകള്‍ക്കും പ്രചാരണങ്ങള്‍ക്കുമിടയില്‍ ഡിഎംകെയുമാള്ള ബന്ധം മതിയാക്കി രജനി ജയലളിതക്കൊപ്പം ചേര്‍ന്നു! സിനിമയിലെ പടയപ്പ പിശാചിനിയായ വില്ലത്തിയുമായി സംഗമിക്കുക എന്നൊരു ട്വിസ്റ്റ് രജനിയുടെ ആരാധകര്‍ക്കു സങ്കല്പിക്കാന്‍ പോലും പറ്റുന്നതല്ല. അതുപോലൊരു ട്വിസ്റ്റായിരുന്നു ജയലളിതക്കു രജനി നല്‍കിയ പിന്തുണ.

    ചന്ദ്രമുഖിക്കു ശേഷം ഇപ്പോള്‍ ശിവാജിയും വന്‍വിജയം നേടിയിരിക്കുന്നു. ശരാശരിയില്‍ താഴെ വരുന്നൊരു ചിത്രത്തെ മഹാസംഭവമാക്കാന്‍ തന്റെ ഇമേജിനെയും സിനിമയെ ഉപജീവിച്ച് നിലനില്‍ക്കുന്ന തമിഴ് നാട്ടിലെ മാധ്യമങ്ങളെയും ഉപയോഗിച്ച് രജനീകാന്ത് നടത്തിയ സമര്‍ത്ഥമായ വാണിജ്യതന്ത്രത്തിന്റെ വിജയമാണ് ഇത്. സിനിമ കൊള്ളില്ലെന്ന് പ്രേക്ഷകര്‍ പറഞ്ഞുതുടങ്ങുമ്പോഴേക്കും ആ ചിത്രം റെക്കോഡ് കളക്ഷന്‍ നേടുന്ന സംഭവം സിനിമാചരിത്രത്തില്‍ തന്നെ അസാധാരണമാണ്. സിനിമ പുറത്തിറങ്ങുന്നതിനു മുമ്പു തന്നെ അത് മഹാസംഭവമാക്കി ചിത്രീകരിച്ച് പ്രേക്ഷകരെ കൊണ്ട് ടിക്കറ്റിന്റെ എത്രയോ ഇരട്ടി പണം നല്‍കി ടിക്കറ്റ് ബുക്ക് ചെയ്യിച്ച് പണം പിടുങ്ങുന്ന ഈ മാര്‍ക്കറ്റിംഗ് തന്ത്രം മുമ്പെവിടെ കണ്ടിട്ടുണ്ട്? സിനിമ കൊള്ളില്ലെന്ന് കണ്ടവര്‍ പറഞ്ഞു തുടങ്ങുമ്പോഴേക്കും ഒരു മാസത്തിനപ്പുറം വരെയുള്ള ടിക്കറ്റുകള്‍ വന്‍വില കൊടുത്ത് ബുക്ക് ചെയ്തവരുടെ പണം വിതരണക്കാരുടെ പോക്കറ്റിലാക്കുന്ന കബളിപ്പിക്കല്‍ തന്ത്രമാണ് രജനി പയറ്റിയത്.

    ആദ്യഷോ കാണാന്‍ ജയലളിതയോടൊപ്പമാണ് രജനിയും സംവിധായകന്‍ ഷങ്കറുമെത്തിയത്. കഴിഞ്ഞ നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ ജയലളിതക്കു പിന്തുണ നല്‍കി രജനി തന്റെ ആരാധകരെയും തമിഴ് നാട് ജനതക്കു മുന്നില്‍ നടത്തിയ കബളിപ്പിക്കല്‍ തന്നെയാണ് ശിവാജിയുടെ വിജയത്തിനു വേണ്ടിയും മാധ്യമങ്ങളെ ഉപയോഗിച്ച് രജനി ചെയ്തത്.

    ഇനിയെന്താണ് രജനിയുടെ പദ്ധതി? ബാബ വിജയിച്ചാല്‍ തമിഴ് നാട് രാഷ്ട്രീയത്തില്‍ കടക്കാമെന്ന പഴയ കണക്കുകൂട്ടല്‍ ശിവാജിയുടെ സ്വയംനിര്‍മിത വിജയത്തോടെ രജനി പുനരുജ്ജീവിപ്പിക്കുമോ? സിനിമയിലെ സൂപ്പര്‍താരത്തെ ഇനി തമിഴ് നാട് രാഷ്ട്രീയത്തില്‍ കാണാനാവുമോ? തന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ രജനിയില്‍ നിന്നും ഇനിയും വില കുറഞ്ഞ തന്ത്രങ്ങള്‍ പ്രതീക്ഷിക്കാം.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X