രജനീയ്‌ക്ക് വെളുക്കാമെങ്കില്‍ കമലിന് കറുക്കാം
രജനീകാന്തിന് വെളുക്കാമെങ്കില്‍ എന്തുകൊണ്ട് തനിക്ക് കറുത്തൂടാ എന്ന ഭാവമാണിപ്പോള്‍ കമലഹാസന്.
ശിവാജിയിലെ ഒരു കുടൈ എന്ന ഗാനരംഗത്തില്‍ രജനീകാന്ത് വെളളക്കാരനായതിന് മറുപടിയെന്നോന്നം ദശാവതാരത്തില്‍ കമലഹാസന്റെ പല വേഷങ്ങളില്‍ ഒന്ന് കറുമ്പനായിട്ടാണ്. മേക്കപ്പ് കൊണ്ട് വിവിധ അഭ്യാസങ്ങളും നടത്തി എവരേയും അദ്‌ഭുതപ്പെടുത്തിയിട്ടുളള കമലിന് ഇതൊന്നും ഒരു വിഷയമെയല്ല.
എന്നാല്‍ കറുമ്പനെ വെളുപ്പിച്ചെടുക്കാനാണ് ബുദ്ധിമുട്ടെന്നും വെളുമ്പനെ കറുമ്പനാക്കാല്‍ കുറേ കരി വാരിത്തേച്ചാല്‍ മതിയെന്നുമാണ് ചിലരുടെയൊക്കെ അടക്കംപറച്ചില്‍. ദശാവതാരത്തില്‍ 10 വ്യത്യസ്‌ത വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കമലിന്റെ ഒരു വേഷം കറുത്ത മനുഷ്യനായിട്ടാണ്.
എന്നാല്‍ തൊലിയുടെ നിറം മാറ്റിയാല്‍ മാത്രം പോരാ മുഖത്തിന്റെ ഘടനയിലും മാറ്റം വരുത്തിയാലെ ശരിയ്‌ക്കം കറുത്തമനുഷ്യന്റെ രൂപം കൈവരിക്കയുളളൂവെന്നും അത് ചില്ലറ പണിയൊന്നുമല്ലെന്നുമാണ് കമലിന്റെ വാദം. എന്തായാലും ദശാവതാരം പുറത്തിറങ്ങാന്‍ കാത്തിരിക്കുകയാണ് തമിഴകം.


Click it and Unblock the Notifications