പ്രണയപൂര്‍വം ഗൗതമിക്ക് കമലിന്റെ പാര്‍ട്ടി
സരികയുമായി പിരിഞ്ഞതിനു ശേഷം കമലഹാസന്‍ ഗൗതമിയുമായി പ്രണയത്തിലാണെന്ന് നേരത്തെ തമിഴ് സിനിമാ ലോകത്ത് വാര്‍ത്തകള്‍ പരന്നിരുന്നു. ഗൗതമിയും വിവാഹമോചനം നടത്തി തനിച്ച് താമസിക്കുകയാണ്. തുല്യദു:ഖിതരായ ഇരുവരും പ്രണയത്തിലകപ്പെട്ടത് സ്വാഭാവികം.
തേവര്‍ മകന്‍ തുടങ്ങിയ ചിത്രങ്ങളില്‍ കമലിന്റെ നായികയായിട്ടുള്ള ഗൗതമി നേരത്തെ തന്നെ കമലുമായി അടുത്ത സൗഹൃദബന്ധം പുലര്‍ത്തിയിരുന്നു. ഇരുവരും വിവാഹമോചനത്തിനു ശേഷം അടുത്തതോടെ തമിഴ് സിനിമാ ലോകത്ത് അത് ഗോസിപ്പുകള്‍ക്ക് വിഷയമായി.
ജൂലൈ രണ്ടിന് ഗൗതമിയുടെ ജന്മദിനമായിരുന്നു. കമലഹാസന്‍ അന്നത്തെ ദിവസം ആഘോഷിച്ച് ഗൗതമിക്ക് പ്രണയപൂര്‍വം ഒരു ഗംഭീര പാര്‍ട്ടി നല്‍കിയാണ്. ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡില്‍ പുതുതായി പണിത വീട്ടില്‍ വച്ചായിരുന്നു പാര്‍ട്ടി.
സംവിധായകന്‍ രവികുമാര്‍, സംവിധായകന്‍ മണിരത്നം കമലിന്റെ ദശാവതാരത്തിലെ നായിക അസിന്‍, മാധവന്‍, സൂര്യ എന്നിവരെയും പാര്‍ട്ടിക്ക് ക്ഷണിച്ചിരുന്നു. മണിരത്നത്തിന്റെ ഭാര്യയും കമലഹാസന്റെ മൂത്ത സഹോദരന്‍ ചാരുഹാസന്റെ മകളുമായ സുഹാസിനി പാര്‍ട്ടിക്കെത്തിയില്ല.
കമലിന്റെ മൂത്ത മകള്‍ ശ്രുതിയാണ് പാര്‍ട്ടിക്കെത്തിയവരെ വരവേറ്റത്.


Click it and Unblock the Notifications