തൃഷ മേനി കാട്ടിയാല്‍ ശിവാജി ഒതുങ്ങുമോ?
ശിവാജിയെ പേടിച്ച് പുതിയ സിനിമ റിലീസ് ചെയ്യാനാവാത്ത നിലയിലാണ് തമിഴിലെ സൂപ്പര്‍താരങ്ങളായ വിക്രമും അജിത്തുമൊക്കെ. ഏറ്റവും കൂടുതല്‍ റിലീസിംഗ് കേന്ദ്രങ്ങളില്‍ റിലീസ് ചെയ്തതിന്റെ റെക്കോഡുമായി ശിവാജി പ്രദര്‍ശനം തുടരുമ്പോള്‍ തങ്ങളുടെ പുതിയ ചിത്രങ്ങളുടെ റിലീസിംഗ് തീയതികള്‍ മാറ്റിവച്ച് ശിവാജി തരംഗം അടങ്ങുന്നതും നോക്കിനില്‍ക്കുകയാണ് തമിഴിലെ യുവസൂപ്പര്‍താരങ്ങള്‍.
വിക്രമിന്റെ ഭീമയും അജിത്തിന്റെ കിരീടവുമാണ് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങള്‍. ജൂലൈയില്‍ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ഭീമ തിയേറ്ററുകളിലെത്തുന്നത് ആഗസ്ത് 15ലേക്ക് മാറ്റിയിരിക്കുകയാണ്.
തമിഴരുടെ പ്രിയനടി തൃഷയുടെ ഗ്ലാമര്‍ പ്രദര്‍ശനമാണ് ഭീമയുടെയും കിരീടത്തിന്റെയും ഹൈലൈറ്റ്. ഇരുചിത്രങ്ങളിലും നായികയായ തൃഷ തുണി കുറച്ചഭിനയിക്കാന്‍ രണ്ട് ചിത്രങ്ങളിലും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. തൃഷയുടെ കുളിസീനും മേനിപ്രദര്‍ശനവുമായി ഗ്ലാമര്‍ കാഴ്ചകള്‍ വേണ്ടുവോളം കുത്തിനിറച്ചെത്തുന്ന ചിത്രങ്ങളാണ് ഇവ രണ്ടും. ശിവാജിയുടെ പ്രദര്‍ശനം തുടരുമ്പോള്‍ തൃഷയുടെ ഗ്ലാമര്‍ കാണാന്‍ കൊതിച്ചിരിക്കുന്ന ആരാധകര്‍ക്ക് ആഴ്ചകളോളം കാത്തിരിക്കേണ്ടിവന്നിരിക്കുകയാണ്.
ശിവാജി അമ്പത് ദിവസമെങ്കിലും പ്രദര്‍ശിപ്പിച്ചതിനു ശേഷമേ തിയേറ്ററുകളില്‍ പുതിയ ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തൂവെന്ന തീരുമാനത്തിലാണ് വിതരണക്കാരും തിയേറ്ററുടമകളും. ശിവാജി റിലീസ് ചെയ്ത തമിഴ് നാട്ടിലെ 450 തിയേറ്ററുകളിലും 50 ദിവസം കഴിഞ്ഞേ മറ്റൊരു ചിത്രം പ്രദര്‍ശിപ്പിക്കുന്ന കാര്യം തിയേറ്ററുടമകള്‍ ആലോചിക്കുകയെങ്കിലും ചെയ്യൂ. യുവസൂപ്പര്‍താരങ്ങളാണെന്ന് പറഞ്ഞിട്ടെന്തു കാര്യം, അജിത്തിനും വിക്രമിനും തങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തിക്കാന്‍ അതുവരെ കാത്തിരുന്നേ പറ്റൂ. അണ്ണന്‍ പടം ചവറായാലും എങ്ങനെ മാര്‍ക്കറ്റിംഗ് തന്ത്രത്തിലൂടെ വിജയിപ്പിക്കാമെന്ന് തെളിയിച്ചിരിക്കുകയാണല്ലോ രജനീകാന്തും ഷങ്കറും.


Click it and Unblock the Notifications