പ്രകാശിന്റെ ഈണത്തില്‍ മുങ്ങി തമിഴകം

By Staff

തമിഴ്‌ ചലച്ചിത്ര സംഗീത ലോകത്ത്‌ ഇത്‌ മരുമകന്റെ കാലമാണ്‌. പറയുന്നത്‌ മറ്റാരുടെയും കാര്യമല്ല തെന്നിന്ത്യയുടെ മൊസാട്ട്‌ എന്നറിയപ്പെടുന്ന എ.ആര്‍ റഹ്മാന്റെ മരുമകന്‍ ജി.വി പ്രകാശിനെപ്പറ്റിത്തന്നെ.

അമ്മാവന്റെ സംഗീത ആല്‍ബങ്ങളെക്കാള്‍ വേഗത്തിലാണ്‌ പ്രകാശിന്റെ സൃഷ്ടികള്‍ സംഗീതപ്രേമികളെ ആകര്‍ഷിക്കുന്നത്‌. വര്‍ഷങ്ങള്‍ക്കുമുമ്പ്‌ റഹ്മാന്‍ സംഗീതം ഉയര്‍ത്തിവിട്ട അതേ ഭ്രമത്തോടെയാണ്‌ ഇപ്പോള്‍ പ്രകാശിന്റെ ഈണങ്ങള്‍ക്കും ആരാധകര്‍ കാതോര്‍ക്കന്നത്‌.

പ്രകാശിന്റെ ആരാധകരില്‍ ഒട്ടേറെപ്പേരും യുവാക്കളാണ്‌. തമിഴ്‌നാട്ടില്‍ ഈയിടെ പുറത്തിറങ്ങിയ കിരീടമെന്ന ചിത്രത്തിന്‌ പ്രകാശാണ്‌ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്‌. തമിഴ്‌നാട്ടില്‍ ഇപ്പോള്‍ മുന്‍നിരയില്‍ നില്‍ക്കുന്നത്‌ കിരീടമാണ്‌.

അമ്മാവന്‍ റഹ്മാന്‍ സംഗീതം നല്‍കിയ ശിവാജിയെപ്പോലും പിന്തള്ളിയാണ്‌ കിരീടത്തിലെ പാട്ടുകള്‍ മുന്നേറുന്നത്‌. കേട്ടാലും കേട്ടാലും മതിവരാത്ത സംഗീതമെന്നാണ്‌ ആരാധകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്‌.

കനവെല്ലാം... എന്നുതുടങ്ങുന്ന ജയചന്ദ്രനും കാര്‍ത്തികും ചേര്‍ന്ന്‌ ആലപിച്ച ഗാനമാണ്‌ ഇതില്‍ ഏറ്റവും ജനപ്രിയമായത്‌. അമ്മാവന്‍ സംഗീതം നല്‍കി ഹിറ്റാക്കിയ ഗാനങ്ങളായ ചിക്കുപുക്കു ചിക്കുപുക്കു റയിലേ, കുച്ചുകുച്ചുരാക്കമ്മാ എന്നാ പാട്ടുകള്‍ ആലപിച്ചാണ് പ്രകാശ് സംഗീതലോകത്തെത്തിയത്. പിന്നീട് ഓട്ടോഗ്രാഫ് , ജെജെ, വസൂല്‍രാജ എംബിബിഎസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് പ്രകാശാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. സംഗീതലോകത്ത്‌ ഈ മരുമകന്‍ അമ്മാവനേക്കാല്‍ ഉയരങ്ങള്‍താണ്ടുകയില്ലെന്ന്‌ ആരുകണ്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X