അങ്ങനെ നമിതയും സ്ലിമ്മായി!

By Staff

അല്‍പം തടിച്ച സുന്ദരികളെയാണ് തമിഴ് പ്രേക്ഷകര്‍ക്ക് പ്രിയം എന്നതുകൊണ്ടാണോ ആവോ, എന്തായാലും ഗുജറാത്തി സുന്ദരിയായ നമിത സിനിമാമോഹവുമായി നേരെ പോയത് തമിഴകത്തെയ്ക്കാണ്. തന്‍റെ തുറുപ്പ്ചീട്ട് തടിയിലാണെന്ന് നമിയ്ക്ക് നന്നായി അറിയുകയും ചെയ്യാം.

എന്നാലും ഈയിടെയായി നമിയ്ക്കൊരു സംശയം. തന്‍റെ തടിയല്‍പ്പം ഓവറാണോയെന്ന്. സംശയങ്ങള്‍ വെച്ചിരിക്കരുത് എന്ന ചിന്താഗതിക്കാരിയാണ് നമിത. തുടര്‍ന്ന് നമിയൊരു മുങ്ങല്‍ മുങ്ങി. പിന്നെ പൊന്തിയത് ബില്ലയുടെ ഷൂട്ടിംഗ് സെറ്റിലാണ്.

പുതിയ ചിത്രമായ ‘ബില്ല’യില്‍ അജിത്തിനൊപ്പം അടിപ്പാടാന്‍ വന്ന നമിതയെ കണ്ട്‌ സിനിമയുടെ അണിയറക്കാരുടെ പോലും കണ്ണുതുറിച്ചു പോയി. കാരണമെന്തെന്നോ-നമിയും സ്ലിമ്മായി.

മൂന്ന്‌ മാസം കൊണ്ട്‌ 10കിലോ ദുര്‍മേദസാണ്‌ നമിത കളഞ്ഞുകുളിച്ചത്. ‘ഇപ്പോഴല്ലേ ഞാന്‍ കൂടുതല്‍ സുന്ദരിയായത്‌’ ‘ബില്ല’യില്‍ അടിപ്പാടിയശേഷം തിരിച്ചെത്തിയ സുന്ദരി ചോദിക്കുന്നു.

‘സിനിമയില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ ശരീരത്തിന്‍റെ അഴക്‌ വളരെ പ്രധാനമാണ്‌. ഞാന്‍ ഗ്ലാമറായി ഇരിക്കുന്നത്‌ കൊണ്ടാണ്‌ എന്നെ സിനിമയിലേക്ക്‌ ക്ഷണിക്കാന്‍ ആളുള്ളത്‌. ഞാന്‍ തടിച്ചിയാണെന്ന്‌ പ്രേക്ഷകര്‍ പരാതി പറയും മുമ്പ്‌ സ്വയം മാറുന്നതല്ലേ നല്ലത്‌. ഇപ്പോഴാണ്‌ നമിത നമിതയായതെന്നാണ്‌ എല്ലാവരും പറഞ്ഞത്’‌- സുന്ദരി സന്തോഷം മറച്ചുവയ്ക്കുന്നില്ല.

അമിതാഭ്ബച്ചന്‍ അഭിനയിച്ച ‘ഡോണി’ന്‍റെ തമിഴ്‌ റീമേക്കായ രജനിചിത്രം ‘ബില്ല’യുടെ പുതിയ പതിപ്പില്‍ അജിത്തിനൊപ്പം നമിതയ്ക്ക്‌ മികച്ച വേഷമാണ്‌ ഉള്ളത്‌.

‘എന്‍റെ കഥാപാത്രത്തിന്‌ സിനിമയില്‍ നല്ല പ്രാധാന്യമുണ്ട്‌. എന്‍റെ ശരീരപ്രകൃതിയ്ക്കും ചിത്രത്തില്‍ വളരെ പ്രാധാന്യമുണ്ട്’‌- നമിത പറയുന്നു

എന്തായാലും സ്ലിമ്മായതോടെ നമിയുടെ നല്ലക്കാലം തുടങ്ങിയ ലക്ഷണമാണ്. ബില്ലയ്ക്ക് ശേഷം നിരത്തി പടങ്ങളാണ് നമിയെ കാത്തിരിക്കുന്നത്. വിജയ്‌ നായകനാകുന്ന ‘അഴകിയ തമിഴ്‌ മക’നാണ്‌ അടുത്തത്‌. ‘ശിവാജി’യിലെ നായിക ശ്രീയ സരണും ചിത്രത്തിലുണ്ട്‌.

ചിലമ്പരശന്‍(ചിമ്പു) ഒരുക്കുന്ന പുതിയ ചിത്രത്തില്‍ സൂപ്പര്‍മോഡലിന്‍റെ വേഷത്തിലാണ്‌ നമിത അഭിനയിക്കുന്നത്‌. ‘കെട്ടവന്‍’ എന്നാണ്‌ സിനിമയുടെ പേര്‌. പ്രണയം മൂലം കുറ്റവാളിയാകേണ്ടിവരുന്ന നായകനെയാണ്‌ സ്വന്തം അനുഭവത്തില്‍ നിന്ന്‌ പാഠം ഉള്‍കൊണ്ട്‌ ചിമ്പു ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌.

സംവിധായകന്‍ സുന്ദര്‍ സി നായകനാകുന്ന ‘പെരുമാളിലും’നമിത അഭിനയിക്കുന്നു.‘മല്ലികൈ മലരേ’ എന്ന ചിത്രവും നമിതയെ കാത്തിരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X