ശിവാജിയ്ക്കു പിന്നാലെ തരംഗമാവാന്‍ ദശാവതാരം
രജനീകാന്തിന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രം ശിവാജിയ്ക്കു പിന്നാലെ തരംഗമുണ്ടാക്കാന്‍ കമലഹാസന്‍റെ ദശാവതാരം തയ്യാറാകുന്നു.
ഇതില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ്ജ് ബുഷ് ഉള്‍പ്പെടെ പത്തുവേഷങ്ങളിലാണ് കമല്‍ അഭിനയിക്കുന്നത്. വിദേശത്തുനിന്നുള്ള മേക്കപ്പ് വിദഗ്ദ്ധന്‍ അഞ്ച് മണിക്കൂര്‍ ചെലവഴിച്ചാണ് കമലിനെ ബുഷ് ആക്കിയെടുത്തത്.
ഷൂട്ടിംഗിനായി ചെന്നൈ ഫിലിം സിറ്റിയില്‍ അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതി വൈറ്റ് ഹൗസിന്‍റെ മാതൃകയും തയ്യാറായിക്കഴിഞ്ഞു. നാല്‌പത് ലക്ഷം രൂപ ചെലവഴിച്ചാണത്രേ വൈറ്റ് ഹൗസ് സെറ്റ് നിര്‍മ്മിച്ചത്. കമല്‍ ജോര്‍ജ്ജ് ബുഷായി രംഗത്തെത്തുന്നു വെറും അഞ്ചുമിനിറ്റ് ദൈര്‍ഘ്യമുള്ള സീനിനുവേണ്ടിയാണത്രേ വൈറ്റ് ഹൗസ് സെറ്റ് തയ്യാറാക്കിയിരിക്കുന്നത്.
യു.എസ് കോണ്‍സുല്‍ ജനറല്‍ ഡേവിഡ് ഹോപ്പര്‍ കഴിഞ്ഞ ദിവസം ചെന്നൈ ഫിലിം സിറ്റിയിലെ വൈറ്റ് ഹൗസ് സെറ്റ് സന്ദര്‍ശിച്ചിരുന്നു. ഇവിടെ ജൂലായ് 16-നാണ് ദശാവതാരത്തിന്റെ ഷൂട്ടിങ് തുടങ്ങിയത്.
കമല്‍ ജോര്‍ജ്ജ് ബുഷായി വേഷമിടുന്നുവെന്നും വൈറ്റ് ഹൗസ് മാതൃക തയ്യാറാക്കിയിട്ടുണ്ടെന്നുമുള്ള വാര്‍ത്തയറിഞ്ഞ് രജനീകാന്ത് അദ്ദേഹത്തെ കാണാനെത്തിയിരുന്നുവത്രേ. വൈറ്റ് ഹൗസ് മാതൃക കണ്ട രജനി അത്ഭുതം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്.
കെ.എസ്.രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അസിനാണ് കമലിന്‍റെ നായിക.


Click it and Unblock the Notifications











