രജനിയ്ക്കു പിന്നാലെ ശ്രേയയ്ക്ക് കമലിന്‍റെ നായികാ പദവി

By Staff

സ്റ്റെയില്‍മന്നന്‍ രജനീകാന്തിനൊപ്പം അഭിനയിച്ച ശിവാജിയുടെ ത്രില്ലടങ്ങും മുന്പ് ശ്രേയ്ക്ക് കമലിന്‍റെ നായികാ പദവി.

ചന്ദ്രമുഖിയുടെ സംവിധായകനായ പി. വാസുവാണ് പുതിയ കമല്‍-ശ്രേയ ചിത്രം ഒരുക്കുന്നത്‌. കമലിന്റെ ദശാവതാരത്തിന്റെ തിരക്കു കഴിഞ്ഞാല്‍ ഇതിന്റെ ചിത്രീകരണം ആരംഭിക്കാനാണുദ്ദേശിക്കുന്നത്‌. കമലഹാസന്‍ ചിത്രമായതുകൊണ്ട്‌ പ്രേക്ഷകര്‍ക്ക്‌ കൂടുതല്‍ പുതുമകള്‍ പുതിയ ചിത്രത്തില്‍ പ്രതീക്ഷിക്കാം.

വിജയുമൊത്തുള്ള അഴകിയ തമിഴ്‌ മകന്‍, വിക്രമുമൊത്തുള്ള കണ്ടസാമി എന്നി സിനികളുടെ തിരക്കിലാണ്‌ ശ്രേയ. ഇതുകൂടാതെ അജിത്തിന്റെ നായികയായി മറ്റൊരു ചിത്രവും ചെയ്യുന്നുണ്ട്‌.

രജനീകാന്തിന്റെ നായികയാകുന്ന ഏതൊരു നടിക്കും പിന്നീട്‌ തമിഴില്‍ തിരിഞ്ഞുനോക്കേണ്ടി വരാറില്ല. പടം ഹിറ്റായാലും ഇല്ലെങ്കിലും അവരുടെ താരമൂല്യം കുത്തനെ ഉയരും. തുടര്‍ന്ന്‌ ഇന്ത്യന്‍ സിനിമയിലെത്തന്നെ പ്രതിഭാധനന്മാരില്‍ ഒരാളായ കമലിനൊത്തുകൂടി നടിക്കുന്നതോടെ തമിഴില്‍ ഒന്നാം നമ്പര്‍ താരമാകുമെന്നുള്ള വിശ്വാസത്തിലാണ് ശ്രേയ.

ശിവാജിയുടെ വന്‍വിജയത്തോടെ തമിഴില്‍ വന്‍ ഓഫറുകളാണ്‌ ശ്രേയക്കിപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്‌. ഇതിനനുസരിച്ച് ഈ നടി തന്‍റെ പ്രതിഫലത്തുകയും കുത്തനെ ഉയര്‍ത്തിയിരിക്കുകയാണത്രേ.

ദശാവതാരത്തിന് വേണ്ടി ശ്രേയയെ സമീപിച്ചെങ്കിലും ഈ വന്‍ പ്രതിഫലം കാരണം കമല്‍ പിന്‍വാങ്ങുകയായിരുന്നവത്രേ. എന്നാല്‍ ഈ നഷ്ടം വാസുവിന്‍റെ ചിത്രത്തോടെ ശ്രേയയ്ക്കു പരിഹരിയ്ക്കാന്‍ കഴിഞ്ഞേയ്ക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X