സിമ്രന്റെ സാരി സ്ഥാനം തെറ്റിയപ്പോള്‍...
ഇന്റര്‍നെറ്റ് വിപ്‌ളവം ആരംഭിച്ചതോടെ ക്യാമറകള്‍ ഒപ്പിയെടുക്കുന്നതിനെ കുറിച്ച എല്ലാവരും നല്ല ബോധവാന്‍മാരാണ്. പ്രത്യേകിച്ചും സിനിമതാരങ്ങള്‍.
അതില്‍ മുന്നില്‍ സിമ്രനാണ്. ഇത് വരെ ക്യാമറയുടെ ലീലാവിലാസങ്ങളിലൊന്നും സിമ്രന്‍ അകപ്പെട്ടിട്ടില്ല. ഇനിയങ്ങോട്ട് ഉണ്ടാവരുതെന്നും സിമ്രന് നിര്‍ബന്ധവുമാണ്.
അത് കൊണ്ട് തന്നെ ക്യാമറയ്‌ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ സിമ്രന്‍ എപ്പോഴും ജാഗരൂകയാണ്. പക്ഷേ ഈയിടെ ഒരു പരസ്യചിത്രത്തില്‍ അഭിനയിക്കവേയാണ് സിമ്രന്‍ ഉടുവസ്‌ത്രത്തിന് നല്‍കുന്ന അമിതശ്രദ്ധ പാട്ടായത്.
ചിത്രീകരണവേളയില്‍ ഒരു കോട്ടണ്‍ സാരിയായിരുന്നു സിമ്രന്‍ ധരിച്ചിരുന്നത്. ഷൂട്ടിങ്ങിനിടെ സാരി കാല്‍വണ്ണയില്‍ നിന്നല്‍പ്പം കയറികിടക്കുന്നത് സിമ്രന്റെ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ ഷൂട്ടിങ് നിര്‍ത്തിവയ്‌ക്കാന്‍ ആവശ്യപ്പെട്ട സിമ്രന്‍ ഷൂട്ട് ചെയ്‌ത് രംഗം ഉടന്‍ കാണണമെന്ന് നിര്‍ബന്ധം പിടിച്ചു.
ആ ക്ലിപ്പ് നശിപ്പിച്ചുവെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ സിമ്രന്‍ പിന്നീട് അഭിനയം തുടര്‍ന്നുവുളളുവത്രേ.


Click it and Unblock the Notifications