മീനയ്ക്ക് ഞെട്ടലേകി ഒരു വിവാഹവാര്‍ത്ത!
കന്നട നടനെ വിവാഹം ചെയ്‌തുവെന്ന് കിംവദന്തികള്‍ ആറിതണുക്കും മുമ്പെ മീന അറിയാതെ കക്ഷിയുടെ രണ്ടാം വിവാഹവും നടന്നു. സമ്പന്നനായ ഒരു പ്രവാസി ഇന്ത്യക്കാരനുമായി മീനയുടെ വിവാഹം കഴിഞ്ഞതായാണ് പുതിയ വാര്‍ത്ത.
കന്നടയിലെ മുന്‍നിര താരങ്ങളില്‍ ഒരാളുമായി മീനയുടെ വിവാഹം നടന്നതായുളള വാര്‍ത്തകള്‍ ഏറെക്കാലം മാധ്യമങ്ങളുടെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു. പിന്നീട് നടന്‍ തന്നെ ഈ റിപ്പോര്‍ട്ടുകള്‍ സത്യമല്ലെന്ന് അറിയിച്ചതിന് ശേഷമാണ് അത് തേഞ്ഞ്‌മാഞ്ഞ് പോയത്.
ഞാന്‍ സന്തോഷകരമായ ദാമ്പത്യജീവിതം നയിക്കുന്ന ഒരാളാണ്. മീന എന്റെ സഹപ്രവര്‍ത്തക മാത്രമാണ് എന്നാണ് അന്ന് നടന്‍ അറിയിച്ചത്.
ഇപ്പോഴിതാ മീന വീണ്ടും സുമംഗലിയായിരിക്കുന്നു. അതും സ്വയമറിയാതെ. ഇപ്പോള്‍ മീനയുടെ ഭര്‍ത്താവാകാന്‍ ഭാഗ്യമുണ്ടായത് എന്തോ ഒരു പ്രവാസിയ്‌ക്കാണ്.
എന്തായാലും കൂട്ടുക്കാരും ആരാധകരുമൊക്കെ മീനയ്‌ക്കിപ്പോള്‍ സ്വൈര്യം കൊടുക്കുന്നില്ല. ഫോണിലൂടെ എത്തുന്ന ആശംസാപ്രവാഹം കേട്ട് അന്ധാളിച്ചിരിക്കാനെ മീനയ്ക്ക് കഴിയുന്നുളളൂ. തന്റെ വിവാഹം കഴിഞ്ഞുവെന്ന മീന അറിയുന്നത് തന്നെ ഈ ആശംസകള്‍ കേട്ടപ്പോഴാണ്.
ഇത് രണ്ടാം തവണയാണ് ഇത്തരം അപവാദ പ്രചരണങ്ങള്‍ക്ക് ഞാന്‍ ബലിയാടാവുന്നത്. എനിക്ക് ആരോടും ശത്രുതയില്ല. ഇപ്പോള്‍ എന്റെ ജോലിയില്‍ മാത്രമാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്തിന് എന്നെ കുറിച്ച് ഇത്തരം അപവാദങ്ങള്‍ പ്രചരിക്കുന്നുവെന്നത് എനിക്ക് മനസ്സിലാവുന്നില്ല. എനിക്ക് ആരെയും രഹസ്യമായി വിവാഹം കഴിക്കാന്‍ ഉദ്ദേശ്യമില്ല. വിവാഹം തീരുമാനിച്ചാല്‍ അത് എല്ലാവരെയും അറിയിക്കും- മീന ഉറപ്പ് നല്‍കുന്നു.


Click it and Unblock the Notifications