അജിത്തിന് കിരീടം മാത്രം; ചെങ്കോല്‍ കിട്ടില്ല
മോഹന്‍ലാല്‍ നായകനായ കിരീടത്തിന്റെ അതേ പേരിലുള്ള റീമേക്ക് (തമിഴില്‍ ക്രീഡം) തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുവരികയാണ്. മോഹന്‍ലാല്‍ മലയാളത്തില്‍ ചെയ്ത വേഷം തമിഴില്‍ അവതരിപ്പിച്ചിരിക്കുന്നത് അജിത്താണ്.
തൃഷയാണ് ചിത്രത്തിലെ നായിക. ഗാനരംഗങ്ങളില്‍ ഗ്ലാമര്‍ വേഷത്തില്‍ തന്നെ പ്രത്യക്ഷപ്പെടുന്ന തൃഷയുടെ പ്രകടനം ചിത്രത്തിന്റെ ഹൈലൈറ്റാണ്. അജിത്തിന്റെ ആക്ഷനും തൃഷയുടെ ഗ്ലാമറുമാണ് ചിത്രത്തില്‍ പ്രേക്ഷകരെ ആകര്‍ഷിക്കാനുള്ള ചേരുവകള്‍.
കിരീടത്തോളം തന്നെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് അതിന്റെ രണ്ടാം ഭാഗമായ ചെങ്കോല്‍. ഒരു പക്ഷേ കിരീടത്തിലേതിനേക്കാള്‍ ഗംഭീരമായ പ്രകടനം മോഹന്‍ലാല്‍ കാഴ്ച വച്ചത് രണ്ടാം ഭാഗമായ ചെങ്കോലിലാണ്. എന്നാല്‍ കിരീടത്തിന്റെ തമിഴ് റീമേക്കില്‍ അഭിനയിച്ച അജിത്തിന് ചെങ്കോലിന്റെ റീമേക്ക് തമിഴില്‍ ഒരുക്കാനാവില്ല.


Click it and Unblock the Notifications