മലയാള സിനിമയില്‍ നോട്ടമിട്ട്‌ നമിത

By Staff

തമിഴില്‍ ഗ്ലാമര്‍ നായിക പട്ടം കരസ്ഥമാക്കിയ നമിത ഇനി നോട്ടമിട്ടിരിക്കുന്നത്‌ മലയാള, കന്നട സിനിമാ ലോകത്തെയ്‌ക്കാണ്‌. നമി നായികയായ നീലകണ്‌ಠയെന്ന്‌ കന്നട ചിത്രം ഇതിനകം തന്നെ ഹിറ്റായി കഴിഞ്ഞു.

അതോടെ കന്നടത്തില്‍ നമിയുടെ ഭാഗ്യവും തെളിഞ്ഞു. കന്നടത്തില്‍ നിന്ന്‌ ഒട്ടേറെ ഓഫറുകള്‍ നമിയെ തേടിയെത്തിയെന്നാണ്‌ വിവരം. ഇതോടെ മലയാളത്തിലും ഒരു കൈനോക്കാനാണ് നമിയുടെ ലക്ഷ്യം. ചാന്‍സ്‌ കിട്ടിയാല്‍ മലയാളത്തിലും പയറ്റാനുളള തയ്യാറെടുപ്പിലാണ്‌ നമി.

സുന്ദര്‍ സി നായകനാവുന്ന പെരുമാളാണ്‌ തമിഴില്‍ നമിയുടെ അടുത്ത പ്രതീക്ഷ. വിജയ്‌ക്കൊപ്പം അഴകിയ തമിഴ്‌ മകന്‍, അജിത്തിനൊപ്പം ബില്ലാ, ചിമ്പുവിനൊപ്പം കെട്ടവന്‍ തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ ഇതിനകം തന്റെ മേനിയഴക്‌ പ്രദര്‍ശിപ്പിച്ച്‌ നമി തമിഴ്‌ മക്കളുടെ ഹൃദയത്തില്‍ ഇടം നേടി കഴിഞ്ഞു.

ഈ വിജയം മറ്റ്‌ തെന്നിന്ത്യന്‍ സിനിമകളിലും കൈവരിക്കാനാണ്‌ നമിയുടെ ലക്ഷ്യം അത്‌ കൊണ്ട്‌ കന്നട, മലയാളം നടികള്‍ ജാഗ്രതെ...നമി രണ്ടും കല്‍പ്പിച്ച്‌ തന്നെയാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X